അമ്പതുകാരന്റെ ശരീരവുമായി നൂറു വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമോ? കഴിയുമെന്നാണ് ഇംഗ്ലണ്ടില്‍നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ വാദം. ഉയര്‍ന്ന ജീവിതനിലവാരം നേടാനായതിനാല്‍ ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ജനിക്കുന്നവരില്‍ പകുതിപേര്‍ക്കും 100 വയസ്സുവരെ ജീവിക്കാനാകുമെന്നാണ് ശാസ്ത്രമതം. എന്നാല്‍ പ്രായത്തിനൊപ്പം ശരീരം ക്ഷയിക്കുന്നത് സായിപ്പിനെ അലട്ടുന്നുണ്ട്. അതിനിടെയാണ് യു.കെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ '50ന് ശേഷം വീണ്ടുമൊരു സജീവ 50' എന്ന അവകാശവാദവുമായി മുന്നോട്ടുവന്നത്. ഈ ലക്ഷ്യപൂര്‍ത്തീകരണത്തിനായി അഞ്ചുവര്‍ഷത്തിനിടെ 50 ദശലക്ഷം പൗണ്ട് യൂണിവേഴ്സിറ്റി മാറ്റിവെച്ചിട്ടുണ്ട്.
മുതിര്‍ന്നവര്‍ക്ക് സ്വയം വളരാന്‍ ശേഷിയുള്ള കോശങ്ങളും കൂടുതല്‍ കാലാവധിയുള്ള അവയവങ്ങളും നല്‍കാനാണ് പദ്ധതി. തുടക്കമെന്നോണം കാല്‍മുട്ടുകളും ഹൃദയവാല്‍വുകളും നിതംബവും നല്‍കും. ക്രമേണ കാലത്തെ അതിജീവിക്കാന്‍ ശേഷിയുള്ള മറ്റു അവയവങ്ങളും ഈ ശാസ്ത്രസംഘം വിഭാവനം ചെയ്യുന്നുണ്ട്.
ജീവിതകാലം മുഴുവന്‍ നിലനില്ക്കാന്പോന്ന നിതംബം മാറ്റിവെക്കല്‍ യൂണിവേഴ്സിറ്റിയുടെ മെഡിക്കല്‍ ആന്റ് ബയോളജിക്കല്‍ എഞ്ചിനിയറിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഇതിനകം യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. നിലവിലെ കൃത്രിമനിതംബങ്ങള്ക്ക് പരമാവതി 20 വര്‍ഷമേ കാലാവധി പ്രതീക്ഷിക്കുന്നുള്ളൂ.
അവയവങ്ങളെ സ്വയം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന ശാസ്ത്രജ്ഞരുടെ വാദം ഏറെ പ്രതീക്ഷകളോടെയാണ് ലോകം എതിരേല്ക്കുന്നത്.
ഫഹ്മി ആര്.എന്‍












ഡാര്‍ക്ക് ചോക്ക്ലേറ്റിലും റെഡ് വൈനിലും അടങ്ങിയിട്ടുള്ള പ്രകൃതിദത്ത മിശ്രിതം അല്‍ഷൈമേഴ്സ് രോഗത്തെ ..




