ഹൃദയാഘാതത്തിനെതിരെയും അര്‍ബുദ പ്രതിരോധത്തിനുമായി ആസ്പിരിന്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തല്‍. മുതിര്‍ന്നവരിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവരുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.കുടലിലെ അര്‍ബുദ ചികിത്സയ്ക്ക് ആസ്പിരിന്‍ ഫലപ്രദമാണെന്നും ഒരു സര്‍വേയില്‍ കണ്ടിരുന്നു.
അമേരിക്കയില്‍ മുതിര്‍ന്നവരില്‍ ഏറെപ്പേരും ആസ്പിരിന്‍ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി ഒറിഗോണ്‍ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകനായ ക്രെയ്ഗ് വില്യംസ് പറഞ്ഞു. ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും പ്രതിരോധിക്കാനായി ഇവര്‍ ആസ്പിരിന്‍ ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയത്.
2,500 പേരെയാണ് ഇതിനായി ക്രെയ്ഗും സംഘവും പഠനവിധേയമാക്കിയത്. ഇവരില്‍ 52 ശതമാനവും ആസ്പിരിന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.












ഡാര്‍ക്ക് ചോക്ക്ലേറ്റിലും റെഡ് വൈനിലും അടങ്ങിയിട്ടുള്ള പ്രകൃതിദത്ത മിശ്രിതം അല്‍ഷൈമേഴ്സ് രോഗത്തെ ..




