ഡാര്‍ക്ക് ചോക്ക്‌ലേറ്റിലും റെഡ് വൈനിലും അടങ്ങിയിട്ടുള്ള പ്രകൃതിദത്ത മിശ്രിതം അല്‍ഷൈമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുമെന്ന് പഠനം. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ മെമ്മറി ഡിസോര്‍ഡര്‍ പ്രോഗ്രാം ഡയറക്ടര്‍ ആര്‍ സ്‌കോട്ട് ടര്‍ണറിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷം നീണ്ട് പഠനത്തിലാണ് കണ്ടെത്തല്‍.
അല്‍ഷൈമേഴ്‌സിന്റെ കാര്യത്തില്‍ റെഡ് വൈനിന്റെ ഗുണങ്ങള്‍ വിസ്മയിപ്പിക്കുന്നതാണെങ്കിലും ഏത് ഘടകമാണ് പ്രതിരോധത്തിന് സഹായിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തലച്ചോറിന്റെ കോശങ്ങള്‍ക്ക് ശക്തിപകരുന്ന ഏതോ ഒരു ഘടകം ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
അതേസമയം, ഇതേക്കുറിച്ച് കൂടുതല്‍ പഠനം വേണമെന്നും റെഡ് വൈനും ചോക്ക്‌ലേറ്റും കൂടുതല്‍ കഴിക്കുന്നത് വിപരീത ഫലംചെയ്‌തേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.












ഡിഫ്ത്തീരിയ മലപ്പുറത്ത് വീണ്ടുമെത്തി. വെട്ടത്തൂരും കോട്ടുമലയിലുമാണ് കുട്ടികളില്‍ ഡിഫ്തീരിയ കണ്ടെത്തിയത്. ..




