ജോണ്‍സണ്‍ മാസ്റ്ററുടെ മൃതദേഹം നാട്ടിലെത്തിച്ചു
Posted on: 20 Aug 2011

നെടുമ്പാശ്ശേരി: പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.40 ന് ജെറ്റ് എയര്‍വേയ്‌സില്‍ ചെന്നൈയില്‍ നിന്നും കൊച്ചിയിലെത്തിച്ച മൃതദേഹം തുടര്‍ന്ന് തൃശ്ശൂര്‍ നെല്ലിക്കുന്നിലേക്ക് കൊണ്ടുപോയി. തൃശ്ശൂര്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ.വി. സുശീല, സിനിമാ പ്രവര്‍ത്തകരായ സിബി മലയില്‍, സിയാദ് കോക്കര്‍, രഘുനാഥ് പലേരി, ജയരാജ് വാര്യര്‍, എസ്.എന്‍. സ്വാമി, തൃശ്ശൂര്‍ തഹസില്‍ദാര്‍ കെ.എം. പോള്‍സണ്‍, ആലുവ തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.