മാക്ട അനുശോചിച്ചു
Posted on: 20 Aug 2011
കൊച്ചി: സംഗീത സംവിധായകന്‍ ജോണ്‍സന്റെ നിര്യാണത്തില്‍ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) അനുശോചനം രേഖപ്പെടുത്തി. മലയാള ചലച്ചിത്ര സംഗീതത്തിന് പുതിയ ദിശാബോധം നല്‍കിയ ജോണ്‍സന്റെ നിര്യാണം ചലച്ചിത്ര വ്യവസായത്തിന് തന്നെ തീരാനഷ്ടമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മാക്ട ചെയര്‍മാന്‍ ഹരികുമാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോസ് തോമസ്, ട്രഷറര്‍ ജി.എസ്. വിജയന്‍ എന്നിവര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ കലൂര്‍ ഡെന്നീസ്, ജോഷി മാത്യു, ജെ. പള്ളാശ്ശേരി, സുന്ദര്‍ദാസ്, സാബു പ്രവദാസ്, ശാന്തിവിള ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.