കനത്തനഷ്ടം -എം.കെ. അര്‍ജുനന്‍
Posted on: 20 Aug 2011
പള്ളുരുത്തി: മലയാളികളുടെ മനസ്സില്‍ തിളങ്ങുന്ന നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ജോണ്‍സന്റെ വിയോഗം നികത്താനാവാത്ത കനത്ത നഷ്ടമാണെന്ന് സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ ആത്മബന്ധം മറക്കാനാവില്ല.
മലയാളിക്ക് ഒരു സകലകലാ വല്ലഭനെയാണ് നഷ്ടമായത്. സംഗീത സംവിധാനത്തോടൊപ്പം എല്ലാ സംഗീതോപകരണങ്ങളും അനായാസം കൈകാര്യം ചെയ്യാനുള്ള വൈഭവം അത്ഭുതകരമായിരുന്നു. ജോണ്‍സന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ ഞാനും കുടുംബവും പങ്കുചേരുന്നു.