ബഹുമാനിക്കുന്ന സംഗീത സംവിധായകന്‍ - കല്യാണി മേനോന്‍
Posted on: 19 Aug 2011
ചെന്നൈ: താന്‍ ബഹുമാനിക്കുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് ജോണ്‍സണെന്ന് ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ പറഞ്ഞു. ജോണ്‍സന്റെ സംഗീതസംവിധാനത്തിനു കീഴില്‍ ഒരു ചിത്രത്തിനു വേണ്ടി മാത്രമേ പാടിയിട്ടുള്ളൂവെങ്കിലും പില്‍ക്കാലത്ത് അത് ഭാഗ്യമായാണ് കരുതിയത്. ദേവരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്‍റ് ആയിരുന്ന കാലംമുതല്‍ ജോണ്‍സണെ അറിയാം. അക്കാലത്തുത്തന്നെ അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള അപാരമായ കഴിവും ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി മധുരഗാനങ്ങള്‍ മലയാളക്കരയ്ക്ക് സമ്മാനിച്ച ജോണ്‍സണ് പക്ഷേ, കേരളത്തിന്റെ മണ്ണില്‍നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്- കല്യാണി മേനോന്‍ പറഞ്ഞു.