മലയാള സംഗീതത്തിന് തീരാനഷ്ടം-രാജാമണി
Posted on: 19 Aug 2011
ചെന്നൈ: സിനിമാസംഗീത രംഗത്തേക്കുള്ള തന്റെ വഴികാട്ടിയായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍ എന്ന് സംഗീതസംവിധായകന്‍ രാജാമണി. ജോണ്‍സണോടൊപ്പം സംഗീതം ചിട്ടപ്പെടുത്തുന്നതില്‍ സഹായിയായിട്ടായിരുന്നു തുടക്കം. ഗുരുനാഥന്‍ എന്നതിലുപരി ജ്യേഷ്ഠസഹോദരനെപ്പോലെ അടുപ്പമായിരുന്നു അദേഹത്തോടുണ്ടായിരുന്നത്. എന്നെ സംഗീതസംവിധാന രംഗത്ത് പ്രശസ്തനാക്കിയതിന് പിന്നില്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. 200 ചിത്രങ്ങളില്‍ അദേഹത്തോടൊപ്പം മ്യൂസിക് കണ്ടക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്- രാജാമണി പറഞ്ഞു. അദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര സംഗീത ലോകത്തിന് കനത്ത നഷ്ടമാണ്.