ജോണ്‍സന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Posted on: 19 Aug 2011
തിരുവനന്തപുരം: സംഗീതസംവിധായകന്‍ ജോണ്‍സന്റെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചിച്ചു. കേരളീയ നാടന്‍ സംഗീതത്തില്‍ ലളിതസുന്ദരമായ ഗാനങ്ങള്‍ ഒരുക്കിയ സംഗീതസംവിധായകനായിരുന്നു ജോണ്‍സണ്‍ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ചലച്ചിത്രഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനോടൊപ്പം സന്ദര്‍ഭോചിതമായി പ്രേക്ഷക മനസ്സിനെ പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതവും ഒരുക്കിയ ജോണ്‍സന്റെ വിയോഗം ചലച്ചിത്രലോകത്തിന് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലയാള ചലച്ചിത്ര സംഗീതശാഖയ്ക്കും സാംസ്‌കാരിക കേരളത്തിനും കനത്ത തിരിച്ചടിയാണ് ജോണ്‍സണ്‍ മാസ്റ്ററുടെ വിയോഗമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സംഗീതലോകത്തെ കുലപതിയെയാണ് ജോണ്‍സണ്‍ മാസ്റ്ററുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല അനുശോചനസന്ദേശത്തില്‍ പറഞ്ഞു. റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജോണ്‍സന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
ജോണ്‍സണ്‍ മാസ്റ്ററുടെ നിര്യാണത്തില്‍ ചലച്ചിത്ര വനംവകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അനുശോചിച്ചു.
ജോണ്‍സണ്‍ മാസ്റ്ററുടെ നിര്യാണത്തില്‍ ചലച്ചിത്ര വനംവകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അനുശോചിച്ചു.