Mathrubhumi Logo
  iffi2010 head

ജാന്‍ യാക്കൂബ് കോള്‍സ്‌കി ചലച്ചിത്രോത്സവത്തിന്റെ സംവിധായകന്‍

പി. പ്രേംചന്ദ്‌ Posted on: 29 Nov 2010


പനാജി: ''കോള്‍സ്‌കിയെ വിടേണ്ട'' - ചലച്ചിത്രോത്സവം തുടങ്ങും മുമ്പ് ഫെസ്റ്റിവല്‍ ജോയിന്റ് ഡയറക്ടറും മലയാളിയുമായ ശങ്കര്‍മോഹന്‍ പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശിരവെക്കുകയാണ് 'ഇഫി 2010'. ഈ ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും വലിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് കോള്‍സ്‌കി.
ഓരോ ചലച്ചിത്രോത്സവത്തിലും ഓരോ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയിട്ടുണ്ട്. പെഡ്രോ അല്‍മൊദാവര്‍, ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്‌കി, കിം കിഡൂക്ക്, സൊളനസ്, ആഞ്ജലോ പൗലോ, താര്‍ക്കോവ്‌സ്‌കി തുടങ്ങിയവരൊക്കെ ഓരോ ചലച്ചിത്രോത്സവങ്ങളുടെ സ്മരണകളാണ്.

പോളിഷ് സിനിമയിലെ 90കളുടെ സൃഷ്ടിയാണ് കോള്‍സ്‌കി. സോവിയറ്റ് അനന്തരകാലത്തിന്റെ സംഘര്‍ഷങ്ങളാണ് ആ സിനിമയുടെ മുഖമുദ്ര. ഗോവയില്‍ 'ദ ബറിയല്‍ ഓഫ് എ പൊട്ടറ്റോ' (1991), ഹാപ്പി അഫോണ്യ (2009), ദ ഹിസ്റ്ററി ഓഫ് സിനിമ ഇന്‍ വില്ലേജ് ഓഫ് പോപ്പിലാവി (1998), ജോണി ദ അക്വറിസ് (1993), കീപ്പ് എവേ ഫ്രം ദ വിന്റോ (2000), എ മിറാക്കുലസ് പ്ലേസ് (1995), പോണോഗ്രഫി (2003), വെനീസ് (2010) എന്നീ ആറു സിനിമകളുടെ പാക്കേജുമായാണ് കോള്‍സ്‌കി എത്തിയത്. ലോക സിനിമയില്‍ മഹാ സംവിധായകരുടെ കാലം അവസാനിച്ചു എന്ന വാദങ്ങളെ അപ്രസക്തമാക്കുന്നതാണ് കോള്‍സ്‌കിയുടെ സിനിമകള്‍.

ഇന്ത്യയില്‍ അത്ര അറിയപ്പെടാത്ത കോള്‍സ്‌കിയുടെ ഒരു സിനിമ മാത്രമാണ് 2006 ലെ ഇഫിയില്‍ പ്രദര്‍ശിപ്പിച്ചത് - ജാസ്മി.ജപ്പാനില്‍ ജപ്പാന്‍ സിനിമയായും ജര്‍മനിയില്‍ ജര്‍മന്‍ സിനിമയായും ഇന്ത്യയില്‍ ഇന്ത്യന്‍ സിനിമയായും തന്റെ സിനിമകള്‍ കാണപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് കോള്‍സ്‌കി പത്രസമ്മേളനത്തില്‍ പറഞ്ഞു. സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് ഉപദേശങ്ങള്‍ കോള്‍സ്‌കി നല്‍കി. ഒന്ന് വൈകാരികമായി ജനങ്ങളെ ചലിപ്പിക്കുക. രണ്ട് നല്ലൊരു കഥ പറയുക. മൂന്ന് സ്വന്തം മുദ്ര സിനിമയിലും കൊണ്ടുവരിക.

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടും ഫിപ്രസ്‌കി പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തയ്യാറാകാത്ത ഇഫി അധികൃതര്‍ നയം മാറ്റണമെന്ന് ചലച്ചിത്ര നിരൂപകരുടെ ആഗോള സംഘടനയായ ഫിപ്രസ്‌കിയുടെ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
പുണെ ആര്‍ക്കൈവ് മുന്‍ ഡയറക്ടര്‍ പി.കെ. നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എച്ച്.എന്‍. നരഹരിറാവു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചലച്ചിത്ര നിരൂപകനായ മധു ഇറവങ്കരയ്ക്ക് യോഗം ഫിപ്രസ്‌കിയുടെ കേരള കാര്യങ്ങളുടെ ചുമതല നല്‍കി.



ganangal
photogallery


മറ്റു വാര്‍ത്തകള്‍

  12 »
Discuss