Mathrubhumi Logo
  iffi2010 head

മലയാളി താരങ്ങള്‍ സജീവമായ ദിവസം

Posted on: 26 Nov 2010


പനാജി: ഇന്ത്യന്‍ പനോരമയില്‍ രണ്ട് മലയാളസിനിമകള്‍ ഒരേദിവസം അരങ്ങേറിയതോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളിതാരങ്ങള്‍ സജീവമായി. എം.ടി. അന്നൂരിന്റെ 'കാല്‍ച്ചിലമ്പി'ന്റെ ആദ്യപ്രദര്‍ശനത്തിന് ഗോവ വേദിയൊരുക്കി. നടന്‍ വിനീത്, നടി സംവൃതാ സുനില്‍, തിരക്കഥാകൃത്ത് എം. സുകുമാര്‍ജി, നിര്‍മാതാവ് മധു മരങ്ങാട് എന്നിവരെ വേദിയില്‍ ആദരിച്ചു.
മമ്മി ആന്‍ഡ് മിയെ പ്രതിനിധാനം ചെയ്ത് സംവിധായകന്‍ ജിത്തു ജോസഫും നിര്‍മാതാവ് ജോയ് തോമസ് ശക്തികുളങ്ങരയുമാണ് എത്തിയത്.

വിനീത് കുമാറാണ് മലയാളസിനിമയില്‍നിന്നും സിനിമ കാണാനായി എത്തിയ ഏകതാരം. കാല്‍ച്ചിലമ്പിലെ നായകന്‍ വിനീതിനൊപ്പമാണ് വിനീത് കുമാര്‍ എത്തിയത്. നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസ്, സംവിധായിക ജെ.ഗീത എന്നിവരും 'ഇഫി'യിലെത്തിയിട്ടുണ്ട്. എം.പി.സുകുമാരന്‍ നായര്‍, സംവിധായകരായ ലാല്‍ ജോസ്, തിരക്കഥാകൃത്ത് ഗിരീഷ് കുമാര്‍, നടന്മാരായ പ്രകാശ് ബാരെ, തമ്പി ആന്‍റണി എന്നിവരും സിനിമകള്‍ കാണാനായി എത്തിയിട്ടുണ്ട്.

പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സ്വകാര്യവത്കരിക്കുന്നതിനെതിരെ പുണെയിലെ മലയാളിവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചലച്ചിത്രോത്സവവേദിയില്‍ കാമ്പയിന്‍ തുടങ്ങി. മുന്‍ ആര്‍ക്കേവ് ഡയറക്ടര്‍ പി.കെ. നായരും മുന്‍വിദ്യാര്‍ഥി ഷാജി എന്‍.കരുണും അടക്കമുള്ളവര്‍ സ്വകാര്യവത്കരണത്തിനെതിരെ രംഗത്തുണ്ട്.

ആദ്യപകുതിയില്‍ പല പ്രിന്‍റുകളും എത്താന്‍ താമസിച്ചതു കാരണമാണ് ഫെസ്റ്റിവല്‍ വിചാരിച്ചതു പോലെ സജീവമാകാതിരുന്നതെന്നും രണ്ടാം പാതി മികച്ച സിനിമകള്‍കൊണ്ട് പ്രേക്ഷകരുടെതാകുമെന്ന് ഫെസ്റ്റിവല്‍ ജോയന്‍റ് ഡയരക്ടര്‍ ശങ്കര്‍മോഹന്‍ പറഞ്ഞു. വെള്ളിയാഴ്ച ലെനിന്‍ രാജേന്ദ്രന്റെ 'മകരമഞ്ഞി'ന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനം നടക്കും. റസൂല്‍ പൂക്കുട്ടി വെള്ളിയാഴ്ച ഫെസ്റ്റിവലില്‍ ക്ലാസെടുക്കാനെത്തും.



ganangal
photogallery


മറ്റു വാര്‍ത്തകള്‍

  12 »
Discuss