ഡി.രാമനായിഡുവിനെ ചലച്ചിത്രോത്സവം ആദരിച്ചു
Posted on: 24 Nov 2010

പനാജി: തെലുങ്കു സിനിമയിലെ കുലപതിയും കഴിഞ്ഞ വര്‍ഷത്തെ ഫാല്‍കെ അവാര്‍ഡ് ജേതാവുമായ ഡി.രാമനായിഡുവിനെ ചലച്ചിത്രോത്സവം ആദരിച്ചു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് പ്രൈഡ് ഓഫ് ഗോവ എന്ന കപ്പലിന്റെ ഡക്കില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നു.
മലയാള സിനിമയെ പ്രതിനിധീകരിച്ച് ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി ഗംഗാധരന്‍, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് രവി കൊട്ടാരക്കര, എക്‌സിക്യൂട്ടീവ് അംഗം നിര്‍മ്മാതാവ് മുദ്ര ശശി, ലിബര്‍ട്ടി ബഷീര്‍, അഡ്വ.എം.രാജന്‍ എന്നിവര്‍ രാമനായിഡുവിന് ഹാരാര്‍പ്പണം നടത്തി. നടി രേവതി സ്വാഗതം പറഞ്ഞു. സംവിധായകരായ ശ്യാമപ്രസാദ്, വി.കെ പ്രകാശ്, തിരക്കഥാകൃത്ത് ജയപ്രകാശ് കുളൂര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ എസ്.എം ഖാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രേചന്ദ്