Mathrubhumi Logo
  iffi2010 head

ഇന്ത്യന്‍ പനോരമയും ഫിലിം ബസാറും തുടങ്ങി

Posted on: 23 Nov 2010

പനാജി: 26 ചലച്ചിത്രങ്ങള്‍ മാറ്റുരയ്ക്കുന്ന ഇന്ത്യന്‍ പനോരമ നടന്‍ ജയറാം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സിനിമയെ ആഗോളഭൂപടത്തില്‍ പ്രതിഷ്ഠിക്കുന്നതില്‍ ഇന്ത്യന്‍ പനോരമ സിനിമകള്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് ജയറാം പറഞ്ഞു. ഫെസ്റ്റിവെല്‍ ഡയറക്ടര്‍ എസ്.എം ഖാന്‍ സ്വാഗതം പറഞ്ഞു.

ഫിയാഫ് ഫെസ്റ്റ് വൈസ് പ്രസിഡന്റ് പി.വി ഗംഗാധരനോടൊപ്പം ഐനോക്‌സിലെത്തിയ ജയറാമിന് റെഡ്കാര്‍പ്പെറ്റ് സ്വീകരണം ലഭിച്ചു. ഫീച്ചര്‍ ഫിലം ജൂറി ചെയര്‍മാന്‍ എന്‍. ചന്ദ്ര ഇന്ത്യന്‍ സിനിമയുടെ വ്യത്യസ്ഥധാരകള്‍ കണ്ടെത്തകുയെന്ന കര്‍മ്മമാണ് ജൂറി നിര്‍വഹിച്ചതെന്നു പറഞ്ഞു. നോണ്‍ ഫീച്ചര്‍ സിനിമകളുടെ ജൂറി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ കാക് ഡോക്യുമെന്ററികളെ ഫീച്ചര്‍ സിനിമകളുടെ പിന്നില്‍ കെട്ടേണ്ടതില്ലെന്ന് ഫെസ്‌ററിവെല്‍ സംഘാടകരെ ഓര്‍മ്മിപ്പിച്ചു. ജയദീപ് വര്‍മ്മയുടെ 'ലീവിങ് ഹോം' എന്ന സിനിമയോടെയാണ് പനോരമ സിനിമകളുടെ പ്രദര്‍ശനം തുടങ്ങിയത്.

തുടര്‍ന്ന് 'മീ സിന്ധുതായി സപ്കല്‍' എന്ന ആനന്ദ് നാരായണന്‍ മഹാദേവിന്റെ മറാത്തി സിനിമയുടെ പ്രദര്‍ശനം അരങ്ങേറി. ഇരുസിനിമകളിലെയും പ്രവര്‍ത്തരെ വേദിയില്‍ ആദരിച്ചു. പനോരമ വിഭാഗത്തില്‍ മണിരത്‌നത്തിന്റെ 'രാവണ്‍' എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചു. മണിരത്‌നം, സുഹാസിനി, പൃഥ്വിരാജ് എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

എന്‍.എഫ്.ഡി.സിയുടെ ആഭിമുഖ്യത്തിലുള്ള നാലുദിവസം വീണ്ടുനില്‍ക്കുന്ന ഫിലിം ബസാറിന്റെ ഉദ്ഘാടനം മാരിയറ്റ് ഹോട്ടലില്‍ ബോളിവുഡ് സംവിധായകനായ രാജ്കുമാര്‍ ഹിരാനി നിര്‍വഹിച്ചു. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലും ഗോവ എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റിയുമാണ് സഹസംഘാടകര്‍.

പ്രേംചന്ദ്‌



ganangal
photogallery


മറ്റു വാര്‍ത്തകള്‍

  12 »
Discuss