Mathrubhumi Logo
  iffi2010 head

ഉദ്ഘാടന ചടങ്ങില്‍ ജയറാമും

Posted on: 22 Nov 2010

പനാജി: ഗോവയില്‍ നടക്കുന്ന 41-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടകനായി പ്രശസ്ത ചലച്ചിത്രതാരം ജയറാമിനെ ക്ഷണിച്ചു. ദക്ഷിണേന്ത്യയില്‍നിന്ന് ജയറാമും ഉത്തരേന്ത്യയില്‍നിന്ന് അജയ് ദേവ്ഗണും ആയിരിക്കും ചലച്ചിത്രമേഖലയെ പ്രതിനിധീകരിച്ച് ഉദ്ഘാടനച്ചടങ്ങില്‍ വിളക്ക് കൊളുത്തുവാനായി ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 22-ന് വൈകിട്ടാണ് ഉദ്ഘാടനച്ചടങ്ങ്. 23-ന് നടക്കുന്ന ഇന്ത്യന്‍ പനോരമ സിനിമകളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നതും നടന്‍ ജയറാമാണ്.

26 സിനിമകളാണ് ഇന്ത്യന്‍ പനോരമയിലുള്ളത്. മലയാളത്തില്‍നിന്ന് ലെനിന്‍ രാജേന്ദ്രന്റെ 'മകരമഞ്ഞ്', ശ്യാമപ്രസാദിന്റെ 'ഇലക്ട്ര', പ്രേംലാലിന്റെ 'ആത്മകഥ', എം.ടി. അന്നൂരിന്റെ 'കാല്‍ച്ചിലമ്പ്', ജിത്തുജോസഫിന്റെ 'മമ്മി ആന്‍ഡ് മീ' എന്നീ ചിത്രങ്ങളാണ് ഫീച്ചര്‍ വിഭാഗത്തിലുള്ളത്. പ്രശാന്ത് കാനത്തൂരിന്റെ 'അവള്‍', സജ്ഞീവ്ശിവന്റെ 'ആദുഗ് ബേബി' എന്നീ സിനിമകള്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുണ്ട്.

ജയപ്രകാശ് കുളൂരിന്റെ നാടകങ്ങളെ ആസ്​പദമാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്ത 'ഐ ദു ഒണ്‍ഡ്‌ല ഐ ദു' കന്നഡയില്‍നിന്നും പനോരമയില്‍ എത്തിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിലേക്കും പനോര ഉദ്ഘാടനത്തിനും ഒരേസമയം ക്ഷണിക്കപ്പെട്ടത് നടനെന്ന നിലയ്ക്കുള്ള ഒരു വലിയ ദേശീയ അംഗീകാരമായാണ് കാണുന്നതെന്ന് ജയറാം 'മാതൃഭൂമി'യോട് പറഞ്ഞു. ആദ്യമായാണ് ഐ.എഫ്.എഫ്.ഐ.യില്‍ ഇത്തരമൊരു ആദരവ് ജയറാമിന് ലഭിക്കുന്നത്.

പ്രേംചന്ദ്



ganangal
photogallery


മറ്റു വാര്‍ത്തകള്‍

  12 »
Discuss