Mathrubhumi Logo
  ragavan thirumulpad

അനുശോചിച്ചു

Posted on: 22 Nov 2010

ചാലക്കുടി:വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്പാടിന്റെ നിര്യാണത്തില്‍ ചാലക്കുടി പൗരാവലി അനുശോചിച്ചു. വ്യാപാരഭവന്‍ ഹാളില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ അധ്യക്ഷനായി. എം.എല്‍.എ.മാരായ ബി.ഡി. ദേവസ്സി, എ.കെ. ചന്ദ്രന്‍, ചാലക്കുടി ഗായത്രി ആശ്രമാധ്യക്ഷന്‍ സച്ചിദാനന്ദസ്വാമികള്‍, ടൗണ്‍ ജുമാമസ്ജിദ് ഇമാം ഹാജിഹുസൈന്‍ ഹസ്സനി, പി.എം. ശ്രീധരന്‍, അഡ്വ. പി.കെ. ഗിരിജാ വല്ലഭന്‍, ഐ.എല്‍. ആന്റൊ, നന്ദകുമാര്‍വര്‍മ, പി.ഡി. നാരായണന്‍, ഐ.ഐ. അബ്ദുള്‍മജീദ്, പി.പി. പോള്‍, ഡോ. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യു.എസ്. അജയകുമാര്‍ സ്വാഗതവും മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മേരി നളന്‍ നന്ദിയും പറഞ്ഞു.

തിരുമുല്പാടിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ള ഒട്ടേറെ പേര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.

മന്ത്രി ശ്രീമതിക്കുവേണ്ടി ഡെപ്യൂട്ടി കളക്ടര്‍ പി. സുശീല റീത്തു സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിന്‍സൊ തങ്കച്ചന്‍, വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, മുന്‍ എം.എല്‍.എ. ടി.യു. രാധാകൃഷ്ണന്‍, കവി മുല്ലനേഴി, എസ്. രമേശന്‍ നായര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, ശ്രീമൂലനഗരം വിജയന്‍, കുമ്മനം രാജശേഖരന്‍, കെ.വി. മഥനന്‍, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.



ganangal