Mathrubhumi Logo
  ragavan thirumulpad

അറുപതാണ്ട് നീണ്ട ദീപ്തസ്മരണ Posted on: 22 Nov 2010

വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി

ആയുര്‍വേദ ചികിത്സാരംഗത്തെ കുലപതിതന്നെയായിരുന്നു രാഘവന്‍ തിരുമുല്പാടെന്ന് വൈദ്യമഠം ചെറിയ നാരായണന്‍നമ്പൂതിരി പറഞ്ഞു.

1953 ല്‍ വൈദ്യമഠത്തിന്റെ രജതജൂബിലി ആഘോഷവേളയില്‍ നടന്ന സംവാദത്തിനിടെ 'വസ്തി' എന്ന ശബ്ദത്തിന്റെ അര്‍ത്ഥവിചിന്തനത്തെക്കുറിച്ച് തര്‍ക്കമുണ്ടായി. മൂത്രാശയത്തോട് ബന്ധപ്പെട്ടാണ് 'വസ്തി' എന്ന ശബ്ദമുണ്ടായതെന്ന് തിരുമുല്പാട് പറഞ്ഞു. എങ്കില്‍, ശിരോവസ്തിയും കഷായവസ്തിയുമൊന്നും വസ്തിപ്രയോഗത്തില്‍ വരികല്ലോയെന്നായി വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി. അറുപത് വര്‍ഷത്തിനു ശേഷവും ആ സംവാദം ചെറിയ നാരായണന്‍നമ്പൂതിരിയുടെ ഓര്‍മയിലുണ്ട്.

സ്വന്തം കഴിവുകളെക്കുറിച്ച് തിരുമുല്പാടിനു തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ഒപ്പം പരിമിതി അംഗീകരിക്കാന്‍ മടിയുമില്ലായിരുന്നു.

വൈദ്യശാസ്ത്രപാരമ്പര്യം ഇല്ലാതിരുന്നിട്ടും ആ രംഗത്ത് അംഗീകാരങ്ങളും ബഹുമതികളും നേടിയത് അര്‍പ്പണബോധവും കഠിനാധ്വാനവും കൊണ്ടായിരുന്നു. ആയുര്‍വേദചികിത്സ എത്രയും ലളിതവും ചെലവുകുറഞ്ഞ രീതിയില്‍ ചെയ്യാന്‍ കഴിയുന്നതുമാണെന്ന് ബോധ്യപ്പെടുത്താന്‍ മാതൃഭൂമി ആരോഗ്യമാസികയിലൂടെ തിരുമുല്പാടിന് കഴിഞ്ഞതായും ചെറിയ നാരായണന്‍നമ്പൂതിരി പറഞ്ഞു.



ganangal