അതികായന്‍ Posted on: 22 Nov 2010

നാരായണന്‍മൂസ്സ്
ആയുര്‍വേദ ചികിത്സാരംഗത്തെ അതികായനായിരുന്നു രാഘവന്‍ തിരുമുല്പാടെന്ന് പത്മഭൂഷണ്‍ ഇ.ടി. നാരായണന്‍മൂസ്സ് അഭിപ്രായപ്പെട്ടു. വൈദ്യരത്‌നവുമായും തൈക്കാട്ടുമനയുമായും വളരെയടുത്ത് ഇടപഴകിയിരുന്നു.
തന്റെ പിതാവ് ഇ.ടി. നീലകണ്ഠന്‍മൂസ്സിന്റെ കാലംതൊട്ട് തിരുമുല്പ്പാടുമായി അടുത്തബന്ധമുണ്ട്. അദ്ദേഹം വിവര്‍ത്തനം ചെയ്ത 'അഷ്ടാംഗ സംഗ്രഹം' ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയവുമാണ്. ഗുരുകുല സമ്പ്രദായത്തില്‍ വൈദ്യം പഠിക്കുകയും അതേരീതിയില്‍ പഠിപ്പിക്കുകയും ചെയ്ത ഒരു മഹദ്‌വ്യക്തിയുമാണ് തിരുമുല്‍പ്പാട്-നാരായണന്‍മൂസ് പറഞ്ഞു.