അനുശോചിച്ചു
Posted on: 06 Sep 2009
തിരുവനന്തപുരം: മേഴ്‌സി രവിയുടെ നിര്യാണത്തില്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ അനുശോചിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ്സില്‍ സ്ത്രീസാന്നിദ്ധ്യം ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മെഴ്‌സി രവി വഹിച്ചതെന്ന് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മെഴ്‌സി രവിയെന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
മന്ത്രിമാരായ മുല്ലക്കര രത്‌നാകരന്‍, ബിനോയ് വിശ്വം, സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ടി. എം. ജേക്കബ്ബ്, എം. വി. രാഘവന്‍, എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് പി. കെ. കൃഷ്ണദാസ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. കെ. ശൈലജ ടീച്ചര്‍, ജനപക്ഷം പ്രസിഡന്റ് കെ. രാമന്‍പിള്ള, കെ. സി. ജോസഫ് എം. എല്‍. എ., കെ. പി. സി. സി. എക്‌സിക്യൂട്ടീവ് അംഗം പത്മജാവേണുഗോപാല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
ഗഹനമായ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുകയും എഴുതുകയും ചെയ്ത ധിഷണാശാലിയായിരുന്നു മേഴ്‌സി രവിയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ സ്ത്രീസാന്നിധ്യത്തിന്റെ തിളങ്ങുന്ന മാതൃകയാണ് മേഴ്‌സി രവിയെന്ന് കേരള കോണ്‍ഗ്രസ് (എം) ലീഡര്‍ കെ.എം. മാണി എം.എല്‍.എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, ബിനോയ്‌വിശ്വം, പി.ജെ.ജോസഫ്, എ.കെ.ബാലന്‍, പി.കെ.ഗുരുദാസന്‍ എന്നിവര്‍ അനുശോചിച്ചു. മെഴ്‌സി രവിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പോലീസ് ബഹുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.