മേഴ്‌സി രവി എന്റെ സഹോദരി -കരുണാനിധി
Posted on: 06 Sep 2009
ചെന്നൈ: കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകയും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന മേഴ്‌സി രവി തനിക്ക് സ്വന്തം സഹോദരിയെപോലെയായിരുന്നുവെന്ന് മുഖ്യമന്ത്രി കരുണാനിധി പറഞ്ഞു.
തന്റെ കുടുംബത്തിലെ ഒരംഗത്തിന്റെ വേര്‍പാട് പോലെയാണ് അനുഭവപ്പെടുന്നതെന്നും കരുണാനിധി വ്യക്തമാക്കി. മദ്രാസ് മെഡിക്കല്‍ മിഷനിലെത്തി മേഴ്‌സി രവിക്ക് അന്ത്യോപചാരം അര്‍പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.