മേഴ്‌സി രവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
Posted on: 06 Sep 2009
വയലാര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മേഴ്‌സി രവിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നെടുമ്പാശ്ശേരിയിലും കൊച്ചിയിലും വയലാറിലുമായി ആയിരങ്ങള്‍ എത്തി. മന്ത്രി ജോസ് തെറ്റയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. എറണാകുളം കടവന്ത്ര ജവഹര്‍നഗറിലെ സെ്‌കെലൈന്‍ സിറ്റിപാര്‍ക്കിലെ വീട്ടില്‍ മന്ത്രിമാരായ കെ.പി. രാജേന്ദ്രന്‍, സി. ദിവാകരന്‍ എന്നിവര്‍ സര്‍ക്കാരിനു വേണ്ടി റീത്തുകള്‍ സമര്‍പ്പിച്ചു. എം.പി.മാരായ കെ.പി. ധനപാലന്‍, കെ.സി. വേണുഗോപാല്‍, പി.സി. ചാക്കോ, എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, പി.ടി. തോമസ്, പി. രാജീവ്, അബ്ദുള്‍ വഹാബ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, യേശുദാസ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, യുഡിഎഫ് നേതാക്കളായ പി.പി. തങ്കച്ചന്‍, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, ജോണി നെല്ലൂര്‍, ഷിബു ബേബിജോണ്‍, എം.എം. ഹസ്സന്‍, കെ.സി. ജോസഫ്, എംഎല്‍എമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. അച്യുതന്‍, വിവിധ രാഷ്ട്രീയ നേതാക്കളായ അബ്ദുള്‍ നാസര്‍ മ അദനി, ടി.പി. പീതാംബരന്‍ മാസ്റ്റര്‍, വി.സി. കബീര്‍, എം.എ.ജോണ്‍, ശോഭന ജോര്‍ജ്, പത്മജ വേണുഗോപാല്‍, എം.എം. ലോറന്‍സ് തുടങ്ങി ഒട്ടേറെ പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന-ജില്ലാ നേതാക്കളും തങ്ങളുടെ പ്രിയ സഹോദരിയെ അവസാനമായി കാണാനെത്തി.
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, ഡയറക്ടര്‍-മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. എന്നിവര്‍ക്കുവേണ്ടി റീത്തുകള്‍ സമര്‍പ്പിച്ചു.
വയലാറില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ക്കുവേണ്ടി പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, പ്രൊഫ. കെ.വി. തോമസ്, നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, സംസ്ഥാന മന്ത്രിമാരായ തോമസ് ഐസക്, എം.എ. ബേബി, ജി. സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എസ്. ശര്‍മ, മുല്ലക്കര രത്‌നാകരന്‍, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍, എം.പി.മാരായ പി.സി. ചാക്കോ, കെ.സി. വേണുഗോപാല്‍, എം.ഐ. ഷാനവാസ്, ജോസ് കെ. മാണി, പി.ടി. തോമസ്, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.പി. ധനപാലന്‍, പീതാംബരക്കുറുപ്പ്, പി.ജെ. കുര്യന്‍, മുന്‍ മന്ത്രിമാരായ കെ.ആര്‍. ഗൗരിയമ്മ, കെ.എം. മാണി, വി.എം. സുധീരന്‍, ആര്‍. ബാലകൃഷ്ണപിള്ള, മോന്‍സ് ജോസഫ്, സി.എഫ്. തോമസ്, പന്തളം സുധാകരന്‍, ടി.എം. ജേക്കബ്, സി.വി. പത്മരാജന്‍, ജി. കാര്‍ത്തികേയന്‍, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ചലച്ചിത്ര സംവിധായകരായ സത്യന്‍ അന്തിക്കാട്, രണ്‍ജി പണിക്കര്‍, നടന്‍ സുരേഷ് ഗോപി, നിരവധി എം.എല്‍.എ.മാര്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, ഡയറക്ടര്‍ (എഡിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍) പി.വി. നിധീഷ് എന്നിവര്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു.
കേന്ദ്ര മന്ത്രിമാരായ എ. രാജ, ദയാനിധി മാരന്‍, കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ ജി.കെ. വാസന്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ പ്രൊഫ. പി.ജെ. കുര്യന്‍, ടി.ആര്‍. ബാലു, സംസ്ഥാന മന്ത്രിമാരും ഡിഎംകെ നേതാക്കളുമായ ആര്‍ക്കോട്ട് വീരസ്വാമി, പൊന്‍മുടി, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഡി. സുദര്‍ശനം, നവോദയ അപ്പച്ചന്‍, മദ്രാസ് മെഡിക്കല്‍ മിഷന്‍ മുന്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് ഈപ്പന്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മദ്രാസ് മെഡിക്കല്‍ മിഷനില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷ ചടങ്ങിന് ഫാ. നൈനാന്‍ ചാക്കോ മുഖ്യ കാര്‍മികത്വം വഹിച്ചു.
മേഴ്‌സി രവിയുടെ നിര്യാണത്തില്‍ ജനതാദള്‍ (എസ്) സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. വര്‍ഗീസ് ജോര്‍ജ് അനുശോചിച്ചു.