കൊച്ചി:മേഴ്‌സി രവിയുടെ നിര്യാണം തന്റെയും കുടുംബാംഗങ്ങളുടെയും മനസ്സില്‍ ആഴത്തിലുള്ള മുറിവുകള്‍ ഏല്പിച്ചുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.കോണ്‍ഗ്രസ് പ്രസ്ഥാനവുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന തന്റെ പിതാവ് പി.വി. സാമിയും വയലാര്‍ രവിയും തമ്മില്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നു. ഈ ബന്ധത്തിന്റെ കിരണങ്ങള്‍ കുടുംബത്തിലും പ്രതിഫലിച്ചു. വയലാര്‍ രവിയും മേഴ്‌സിയും തന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളായി മാറുകയും ചെയ്തു.രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഉറച്ച അഭിപ്രായങ്ങളും ധീരമായ തീരുമാനങ്ങളും എടുക്കാന്‍ പ്രാപ്തി നേടിയ വ്യക്തിത്വം കൂടി മേഴ്‌സി രവിക്കുണ്ടായിരുന്നതായി പി.വി. ചന്ദ്രന്‍ പറഞ്ഞു.നിര്‍ധനരായവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും മേഴ്‌സി രവി മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.