Mathrubhumi Logo
  Mercy

ധൈര്യം കൈവിടാത്ത മേഴ്‌സി -ആന്റണി

Posted on: 06 Sep 2009

കൊച്ചി: അസാമാന്യ ധൈര്യത്തിനുടമയായിരുന്നു മേഴ്‌സി രവിയെന്ന് കേന്ദ്രമന്ത്രി എ.കെ. ആന്റണി അനുസ്മരിച്ചു. 23-ാം വയസ്സില്‍ വീടുവിട്ട് വയലാര്‍ രവിക്കൊപ്പം ഇറങ്ങിത്തിരിച്ചപ്പോള്‍ കാട്ടിയ ധൈര്യവും നിശ്ചയദാര്‍ഢ്യവും എക്കാലവും അവര്‍ കാത്തുവച്ചു. കെ.എസ്.യു.വില്‍ പ്രവര്‍ത്തിക്കുന്ന കാലംതൊട്ടേ ഞങ്ങള്‍ കുടുംബാംഗങ്ങളെ പോലെയായിരുന്നു. രവിയുടെയും മേഴ്‌സിയുടെയും വിവാഹമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക സ്ഥാനം വഹിക്കുവാനും കഴിഞ്ഞു. ഭാര്യയും അമ്മയുമെന്ന നിലയില്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തിയ മേഴ്‌സി പൊതുപ്രവര്‍ത്തകരായ വനിതകള്‍ക്ക് മാതൃകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.




ganangal
Discuss