Home>Sinusitis
FONT SIZE:AA

മദ്യപാനം ഉറക്കത്തെ തകിടംമറിക്കും

മദ്യപിച്ചാല്‍ നല്ല ഉറക്കംകിട്ടുമെന്ന് കരുതി ഇതിന്റെ വഴിയേ പോകുന്ന യുവാക്കള്‍ സൂക്ഷിക്കുക. മദ്യപാനം ഉറക്കത്തെ തകിടംമറിക്കും. മദ്യപാനവും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും യുവാക്കളുടെ ഉറക്കത്തെ ബാധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്നതില്‍ മദ്യപാനത്തിന് വലിയ പങ്കുള്ളതായി അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ റാന്റ് കോര്‍പ്പറേഷന്‍ പറയുന്നു. മദ്യപാനവും ലഹരിവസ്തുവായ മരിജുവാനയുടെ ഉപയോഗവും യുവാക്കളില്‍ മാനസികസമ്മര്‍ദമുണ്ടാക്കുന്നതായും സംഘന നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.

ഉറക്കം കുറയുന്നുവെന്ന പരാതിയും വൈകി എഴുന്നേല്‍ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ലഹരിക്ക് അടിമപ്പെടുന്നതുകൊണ്ടാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

തെക്കന്‍ കാലിഫോര്‍ണിയയിലെ മൂന്ന് ജില്ലകളില്‍പ്പെട്ട 16 സ്‌കൂളുകളെയാണ് പഠനത്തിന്റെ പരിധിയില്‍പ്പെടുത്തിയത്. 2539 യുവാക്കളുടെ ജീവിതരീതിയും പഠനത്തിനുവേണ്ടി വിലയിരുത്തി.
Loading

Sinusitis Related: