പനി കൂടുന്നത് തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാന്‍ കൈപ്പട്ട തയ്യാര്‍. ജപ്പാനിലെ ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ലളിതവും സൗകര്യപ്രദവുമായ പുതിയ ഉപകരണം വികസിപ്പിച്ചത്. ശരീരോഷ്മാവ് സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഈ കൈപ്പട്ടയ്ക്കാവുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ടക്കോവോ സോമിയ പറഞ്ഞു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉപയോഗിക്കാം. രക്തസമ്മര്‍ദം, ഹൃദയസ്പന്ദനം തുടങ്ങിയവ രേഖപ്പെടുത്താനും ഇതില്‍ സൗകര്യമുണ്ടായിരിക്കും. സൂര്യപ്രകാശത്തില്‍നിന്ന് ഊര്‍ജം സ്വീകരിച്ചാണ് ഉപകരണം പ്രവര്‍ത്തിക്കുക.ഹം2
സിലിക്കണ്‍ സോളാര്‍ പാനല്‍, സ്പീക്കര്‍, താപമാപിനി, എന്നിവയടങ്ങിയതാണ് ഉപകരണം. രോഗികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സൗകര്യപ്രദമായി ധരിക്കാമെന്നതും പുറമേനിന്ന് വൈദ്യുതി സ്വീകരിക്കേണ്ട എന്നതുമാണ് പ്രത്യേകത. ഉപകരണത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രിന്റ് എടുക്കാനുമാകും.











