
സനേഷിന്റെ ഐ.എ.എസ്. മോഹത്തിന് വെളിച്ചമായി കളക്ടര്‍
Posted on: 04 Jul 2015

കാക്കനാട്: സിവില്‍ സര്‍വീസ് മോഹവുമായി പ്രീ എക്‌സാമിനേഷന്‍ പരീക്ഷയ്‌ക്കെത്തിയ അന്ധനായ ദളിത് വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാതെ ഇറക്കി വിട്ടു. ആലുവ പ്രീ എക്‌സാമിനേഷന്‍ ട്രെയ്‌നിങ് സെന്ററിലാണ് ഇടുക്കി ചെറുതോണി കുഴിമുണ്ടേയില്‍ കെ.ടി. സനേഷിന്റെ ഐ.എ.എസ്. സ്വപ്നം തകര്‍ന്നത്.
പരീക്ഷയ്ക്ക് കൂടുതല്‍ സമയവും സഹായിയെയും െവയ്ക്കാമെന്ന് യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി.) വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ ട്രെയ്‌നിങ് സൊസൈറ്റിയാണ് ദളിത് വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് കോച്ചിങ് പ്രവേശനത്തിനായി പരീക്ഷ നടത്തിയത്.
പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ ദുഃഖിതനായ സനേഷ് ഭാര്യ ചിത്രയേയും കൂട്ടി പരാതിയുമായി സിവില്‍ സ്റ്റേഷനിലെത്തി. കളക്ടറേറ്റിലെ ലീഗല്‍ സര്‍വീസ് സെല്‍ അഭിഭാഷക സൂര്യ ഷൈനാണ് പ്രശ്‌നം കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ മുന്നിലെത്തിച്ചത്. ഉടന്‍തന്നെ കളക്ടര്‍ തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ ട്രെയ്‌നിങ് സൊസൈറ്റി പ്രിന്‍സിപ്പലിനോട് അന്ധ വിദ്യര്‍ഥിക്ക് പ്രവേശനം നല്‍കാന്‍ നിര്‍ദേശം നല്‍കി. ?
സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് കാണിച്ചിട്ടും പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ല. തൊടുപുഴ ന്യൂമാന്‍ കോേളജില്‍ നിന്ന് ബി.എ. ഹിസ്റ്ററി നല്ല നിലയില്‍ വിജയിച്ച സനേഷ് ഇപ്പോള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എ. ഹിസ്റ്ററി വിദ്യാര്‍ഥിയാണ്. ഐ.എ.എസ്. സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്ന ഇദ്ദേഹത്തിന് കൂട്ടായി ഭാര്യ ചിത്ര ഒപ്പമുണ്ട്. ഒന്നര വയസ്സുള്ള ഏക മകനെ സനേഷിന്റെ മാതാവിനെ ഏല്പിച്ചാണ് പരീക്ഷക്കെത്തിയത്.





