goodnews head
മലയാളത്തിന്റെ മൊഞ്ചായി ഈ മറാഠിപ്പെണ്‍കുട്ടി
കോഴിക്കോട്: ''മൃദുലമനോഹരമലരേ നിന്നുടെ മേനിക്കെന്തൊരു മൊഞ്ചാണ് മുള്ളുനിറഞ്ഞൊരു വീട്ടില്‍ നിന്നുടെ വാസം എന്തൊരു ജോറാണ് പുഞ്ചിരി തൂകിയിരിക്കുന്നു പരിമളമാകെ പരത്തുന്നു തഴുകിവരുന്നൊരു തെന്നലിനൊത്താ താളത്തില്‍ നീയാടുന്നു.'' മാവൂര്‍ ഗവ. മാപ്പിള യു.പി. സ്‌കൂളിലെ ആയിഷാ ഷേഖിന്റെ കവിതയാണിത്; പനിനീര്‍പ്പൂവിനെപ്പറ്റി. ഈ പ്രപഞ്ചത്തിലെ എന്തിനെപ്പറ്റിയും പറഞ്ഞോളൂ, ആയിഷ എഴുതാന്‍ ശ്രമിക്കും നാലുവരി. ഇതിലെന്തു പുതുമയെന്നാണെങ്കില്‍ അറിയുക, ആയിഷാ ഷേഖ് ഒരു മറാഠിപ്പെണ്‍കുട്ടിയാണ്. ലോക സാക്ഷരതാദിനമാണ് ചൊവ്വാഴ്ച. 'സാക്ഷരതയും സുസ്ഥിരസമൂഹവും' എന്നതാണ് ഇത്തവണത്തെ ദിനത്തിനുള്ള യു.എന്‍. സാക്ഷരതാ സന്ദേശം. പ്രവാസത്തിനും പലായനങ്ങള്‍ക്കുമിടയിലാണ് ഇന്ന് ലോകസാക്ഷരതാദിനമെത്തുന്നത്. എല്ലാ ഭാഷകളും നഷ്ടമാകുന്നവരുടെ നടുവിലാണ് മലയാളം പഠിച്ച് കവിതയെഴുതി ആയിഷ ശ്രദ്ധേയയാകുന്നത്. ഉത്തരേന്ത്യന്‍ മധുരപലഹാരം വിറ്റാണ് പാറമ്മലിലെ...
Read more...

മരത്തില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

അങ്കമാലി: മരത്തില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ താഴെയിറക്കി. മംഗലശ്ശേരി വേഴപറമ്പന്‍ വീട്ടില്‍ ജോസ് (65) ആണ് മരത്തില്‍ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ 11.15നാണ് സംഭവം. കറുകുറ്റി കേബിള്‍ നഗര്‍ കൊടുങ്ങൂരാന്‍ വീട്ടില്‍ കെ.പി. തോമസിന്റെ വളപ്പിലെ...



സുനിതയ്ക്കും കുഞ്ഞുങ്ങള്‍ക്കും തണലൊരുക്കി ജവഹര്‍ പബ്ലിക് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍

ഇടവ: ഭര്‍ത്താവ് നഷ്ടപ്പെട്ട വെണ്‍കുളം സ്വദേശി സുനിതയ്ക്കും അഞ്ച് കുഞ്ഞുങ്ങള്‍ക്കും വീടൊരുക്കി ഇടവ ജവഹര്‍ പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ മാതൃകയായി.ഹൃദ്‌രോഗിയായ ഭര്‍ത്താവിന്റെ മരണത്തോടെ ഏതുനിമിഷവും നിലംപൊത്താവുന്ന ഓലപ്പുരയില്‍ തനിച്ചായ...



ആംബുലന്‍സ് വിമാനം പരിഗണനയില്‍- മുഖ്യമന്ത്രി

കൊച്ചി: അടിയന്തര ശസ്ത്രക്രിയയ്ക്കായി ഹൃദയം കൊണ്ടുവന്നതുപോലുള്ള ആവശ്യങ്ങള്‍ക്കായി സ്ഥിരം എയര്‍ ആംബുലന്‍സ് സംവിധാനം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി. ഹൃദയം മാറ്റിവച്ച ഡോക്ടര്‍മാരെ അഭിനന്ദിക്കാന്‍ ലിസി ആശുപത്രിയിലെത്തിയതായിരുന്നു അദ്ദേഹം. ശസ്ത്രക്രിയയ്ക്കായി...



എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചിത്രയ്ക്ക് 'സ്‌നേഹപൂര്‍വം ഒരു വീട്'

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചിത്രയ്ക്ക് തിരുവനന്തപുരം അതിരൂപതയുടെ 'സ്‌നേഹപൂര്‍വം ഒരു വീട്'. ചടയമംഗലം നിയോജക മണ്ഡലത്തില്‍പ്പെട്ട വെളിനല്ലൂര്‍ വട്ടപ്പാറ ചെറുകര പുത്തന്‍ വീട്ടില്‍ ചിത്രയുടെ കൂരയുടെ ചിത്രം മുന്നാക്ക കോര്‍പ്പറേഷന്‍...



വിജയഗാഥരചിച്ച് മഴക്കാല ജൈവ പച്ചക്കറിക്കൃഷി

കൂറ്റനാട്: വിഷംതീണ്ടാത്ത പച്ചക്കറികള്‍ നാടിന് ലഭ്യമാക്കുന്നതിന് ജൈവ പച്ചക്കറിക്കൃഷിയില്‍ കര്‍ഷകക്കൂട്ടായ്മകള്‍ സജീവമാകുന്നു. കൂറ്റനാട് മേഖലയില്‍ സമഗ്ര മഴക്കാല പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായി തൃത്താല കൃഷിഭവന്റെ സഹായത്താലാണ് പ്രദേശത്തെ കര്‍ഷകരും കുടുംബശ്രീ...



മാതൃഭൂമി സീഡ് പദ്ധതിക്ക് നിയമസഭയിലും പ്രശംസ

തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ പ്രകൃതിസ്‌നേഹവും പ്രകൃതി അവബോധവും സൃഷ്ടിക്കാനായി മാതൃഭൂമി നടപ്പിലാക്കിയ 'സീഡ്' പദ്ധതി നിയമസഭയില്‍ ചര്‍ച്ചയായി. സീഡ് പദ്ധതി വിദ്യാര്‍ഥികളില്‍ ഉണ്ടാക്കിയ പ്രകൃതിസ്‌നേഹത്തെക്കുറിച്ച് ചോദ്യോത്തരവേളയില്‍ വി.ഡി. സതീശന്‍ എം.എല്‍. എ.യാണ്...



വിഷമുക്ത കൃഷിയ്ക്ക് ലൈക്കടിച്ച് ഫെയ്‌സ്ബുക്ക് കൂട്ടായ്മ പ്രതീക്ഷാഭവനില്‍

കുറ്റിപ്പുറം: നൂറുമേനിവിളവെന്ന പ്രതീക്ഷയുമായി ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മ പ്രതീക്ഷാഭവനില്‍ കൃഷിയിറക്കുന്നു. ഫെയ്‌സ്ബുക്കിലെ കൃഷിഗ്രൂപ്പാണ് സാമൂഹ്യനീതി വകുപ്പിനു കീഴില്‍ മാനസിക വൈകല്യമുള്ളവരെ താമസിച്ചിപ്പിച്ചിരിക്കുന്ന തവനൂരിലെ പ്രതീക്ഷാഭവനില്‍ കൃഷിമോഹവുമായി...



കെ.എസ്.ഇ.ബി.ജീവനക്കാര്‍ ഒത്തുചേര്‍ന്നു; ഗോപിക്ക് വീട്ടില്‍ വെളിച്ചമെത്തി

കൈപ്പട്ടൂര്‍: അര്‍ബുദരോഗിക്ക് കെ.എസ്.ഇ.ബി. ജീവനക്കാര്‍ സൗജന്യമായി വൈദ്യുതി എത്തിച്ചു. വീട് വൈദ്യുതീകരണവും ജീവനക്കാരാണ് ചെയ്തത്. കൈപ്പട്ടൂര്‍ കിഴക്കേ കണ്ണന്‍കുന്നില്‍ ഗോപിക്കാണ് വീട്ടില്‍ വൈദ്യുതി വന്നത്. അമ്മ കറുത്തപെണ്ണിന്റെ പേരിലാണ് കണക്ഷന്‍ അനുവദിച്ചത്. ഇവരുടെ...



അച്ഛനു മകന്‍ തിരിച്ചു നല്‍കുന്നു, ജീവിതത്തിന്റെ സ്‌നേഹപാഠം

കാസര്‍കോട്: ഹരിയുടെ ജീവിതം അനുകരിക്കാന്‍ ഏറെ പ്രയാസമായിരിക്കും നടപ്പുകാലത്തിന്, അംഗീകരിക്കാനും. പക്ഷെ, കാസര്‍കോട് പുത്തിഗെയിലെ ഹരി എന്ന യുവാവ് സംരക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ മുഖമാണ്. അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ വൃദ്ധനായ അച്ഛനെ പരിചരിക്കാന്‍...



പുസ്തകമെഴുതി അഗതിമന്ദിരത്തിന് ധനസമാഹരണം

കോഴിക്കോട്: നിലമ്പൂരിലെ എ.കെ. നാരായണന്‍ നമ്പൂതിരിയുടെയും അദ്ദേഹത്തിന്റെ ഭാര്യ പുഷ്പലതാ അമ്മാളിന്റെയും ഓര്‍മയ്ക്കായി ആരംഭിച്ച അഗതിമന്ദിരമാണ് നിലമ്പൂര്‍ സ്‌നേഹാലയം സൊസൈറ്റി. രോഗികളും അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായവര്‍ക്ക് സ്‌നേഹാലയം വസ്ത്രവും ഭക്ഷണവും...



'നമ്മുടെ നാട്' കൈകോര്‍ത്തു; റംലയ്ക്കും മക്കള്‍ക്കും തലചായ്ക്കാനിടമായി

ചീമേനി: ചെറ്റക്കുടിലില്‍ അസുഖങ്ങളോട് പൊരുതുന്ന റംലയ്ക്കും മക്കള്‍ക്കും ഇനി മഴനനയാതെ കഴിയാം. വര്‍ഷങ്ങളായി റംലയുടെ ഭര്‍ത്താവ് ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഡയാലിസിസ് ചെയ്തുവരികയാണ്. വിദ്യാര്‍ഥികളായ മൂന്ന് പെണ്‍മക്കളുള്ള കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ 'നമ്മുടെ നാട്'...



ഇവര്‍ പാടുന്നു... സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍

മറയൂര്‍: സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായംതേടി ഒരു സംഘം ഗായകര്‍ രംഗത്ത്. വൃക്കരോഗംബാധിച്ച് ഡയാലിസിസിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കാന്തല്ലൂര്‍ പഞ്ചായത്തിലെ ഇടക്കടവ് രാജമറ്റത്തില്‍ ബാബുജോസഫിന്റെ (39) ചികിത്സയ്ക്ക് പണം കണ്ടെത്താനാണ്...



പച്ചപ്പിന്റെയും നന്മയുടെയും പാഠശാലയായി സെന്റ് ആന്റണീസ്

കല്പറ്റ: ഭൂമിയ്ക്ക് പച്ചപ്പിന്റെ കുടയും നന്മയുടെ സ്‌നേഹക്കൂട്ടായ്മയും ഒരുക്കി കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍ പുതിയ പാഠം തുറന്നിടുന്നു. ഈ വര്‍ഷത്തെ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്‌കാരം നേടിയ സ്‌കൂളാണ് സെന്റ് ആന്‍റണീസ്. പ്രകൃതിവിഭവങ്ങള്‍ വരുംതലമുറയ്ക്കുകൂടി...



വന്‍ നഗരങ്ങളില്‍ വസന്തമൊരുക്കാന്‍ ഒരു സ്റ്റാര്‍ട്ട് അപ്പ്‌

ബംഗളൂരു: രാജ്യത്തെ വന്‍ നഗരങ്ങളില്‍ വസന്തമൊരുക്കാന്‍ ഒരു സ്റ്റാര്‍ട്ട് അപ്പ്. സ്പ്രിംഗ്ഫിനിറ്റി എന്നു പേരിട്ടിരിക്കുന്ന സ്റ്റാര്‍ട്ട് അപ്പിലൂടെ ഓണ്‍ലൈന്‍ വഴി പൂച്ചെടികള്‍ വില്‍ക്കുകയാണ് ബംഗലുരുവില്‍ മൂന്ന്...



ഈ നന്മ, എന്റെ കീഴരിയൂരിന്റെ വീട്‌

കോഴിക്കോട്: ഒരു ഗ്രാമം മുഴുവന്‍ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒന്നിക്കുകയാണ്, ഒരു സ്‌നേഹവീടിനു വേണ്ടി. മഴ കനക്കുംമുമ്പ്, ധൃതിയില്‍ വീടുപണി പൂര്‍ത്തിയാവുകയാണ്. ഈ വീട് ഒരു നാടിന്റെ സമ്മാനമാണ്. നിനച്ചിരിക്കാതെ വന്ന രോഗം തകര്‍ത്ത ഒരു കുടുംബത്തിനു വേണ്ടിയാണ് സുമനസുകളുടെ...



ഇന്നസെന്റിന്റെ എം.പി. ഫണ്ടില്‍ കാന്‍സര്‍ പ്രതിരോധ പദ്ധതി വരുന്നു

കൊച്ചി: കാന്‍സര്‍ പ്രതിരോധ ചികിത്സാ രംഗത്ത് മുതല്‍ക്കൂട്ടായി ഇന്നസെന്റ് എം.പി.യുടെ ഫണ്ടുപയോഗിച്ചുള്ള 'ശ്രദ്ധ' കാന്‍സര്‍ പ്രതിരോധ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ താലൂക്കാശുപത്രികളിലും പദ്ധതിയുടെ ഭാഗമായി...






( Page 1 of 40 )



 

 




MathrubhumiMatrimonial