
ശരത്തിന്റെ ചികിത്സയ്ക്കായി ഒരു ദിവസം സമാഹരിച്ചത് 1.10 ലക്ഷം; ഇനിയും വേണം പതിനാലുലക്ഷത്തോളം
Posted on: 16 May 2015
ഹരിപ്പാട്: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി ഹരിപ്പാട് വെട്ടുവേനി മണ്ണാരത്ത് പടീറ്റതില്‍ ശരത് കുമാറിന്റെ ചികിത്സയ്ക്ക് കാര്‍ത്തികപ്പള്ളി എട്ടാം വാര്‍ഡില്‍നിന്ന് ഒരു ദിവസം 1.10 ലക്ഷം രുപ സമാഹരിച്ചു. കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്ത്് ആര്‍.സി.സി.യില്‍ കഴിയുന്ന ശരത്തിന്റെ ചികിത്സയ്ക്ക് വകയില്ലാതെ വീട്ടുകാര്‍ വിഷമിക്കുന്നതിനെപ്പറ്റി വ്യാഴാഴ്ച 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയുള്ള പത്രവുമായാണ് ജനകീയ സഹായ സമിതി പ്രവര്‍ത്തകര്‍ വീടുകയറിയത്.ശരത്തിന്റെ ചികിത്സയ്ക്കായി 15 ലക്ഷം രൂപയിലധികം വേണം. കാര്‍ത്തികപ്പള്ളിയുടെ മറ്റ് വാര്‍ഡുകളിലും സഹായം തേടിയിറങ്ങാനാണ് സമിതി തീരുമാനം.
എട്ടാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരും ചികിത്സാ സഹായ സമിതിക്കൊപ്പമുണ്ട്.
ഗ്രാമപ്പഞ്ചായത്ത് അംഗം ശശികുമാരന്‍ നായര്‍, കെ.വി.നമ്പൂതിരി, കരുണാകരന്‍, പുഷ്പരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജനകീയ സമിതി പ്രവര്‍ത്തകര്‍ ശരത്തിനുവേണ്ടി ബാങ്ക് ഓഫ് ബറോഡ ഹരിപ്പാട് ശാഖയില്‍ അക്കൗണ്ട് തുറന്നു. നമ്പര്‍ 33030100005712. ഐ.എഫ്.എസ്.സി. കോഡ് ആഅഞആഛഒഅഞകജഅ





