മലയാളികളുടെ കാര്‍ഷികോത്സവമാണ് വിഷു. കന്നിവിളയുടെ സന്നാഹങ്ങള്‍ വിഷുനാളില്‍ തുടങ്ങുന്നു. വിഷുക്കാളയെ പൂട്ടി, വിഷുക്കഞ്ഞി കുടിച്ചാരംഭിക്കുന്ന ചെളിക്കണ്ടമുഴല്‍ കഴിഞ്ഞാല്‍ പണിയാളര്‍ക്ക് വിഷുസ്സദ്യയും വിഷുക്കോടിയും കിട്ടുമായിരുന്നു. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട മനുഷ്യര്‍ക്കു മാത്രമല്ല, മൃഗങ്ങള്‍ക്കും വിഷുനാളില്‍ പ്രത്യേക പരിഗണനയുണ്ട്. വിഷുപ്പക്ഷിയുടെ പാട്ടിലും കേരള ഗ്രാമങ്ങളുടെ പ്രസാദാത്മകമായ മാനുഷികതയാണ് നിറയുന്നത്. 'ഓമനക്കുട്ടന്‍ ' എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ രാമവര്‍മ എഴുതിയ വിഷുഗാനം ചുവടെ...