ഗുരുവായൂര്‍ ഇന്ന് ലോകം മുഴുവനും കീര്‍ത്തികേട്ട പുണ്യഭുമിയാണ്. ഭക്തിയുടെ ലഹരിയില്‍ ദുഖങ്ങള്‍ ഇറക്കിവെക്കാനും ആശ്വാസം തേടാനും ലക്ഷങ്ങളാണിവിടെയെത്തുന്നത്. വിശ്വാസികള്‍ക്കു മാത്രമല്ല സഞ്ചാരികള്‍ക്കും ഇവിടെ കാണാനും കേള്‍ക്കാനും ഏറെയുണ്ട്.
രുദ്രനും(ശിവന്‍) പ്രചേതസ്സുകളും വളരെക്കാലം തപസ്സുചെയ്ത രുദ്രതീര്‍ഥക്കരയിലാണ് ഗുരുവായൂര്‍. ഗുരുവായൂരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്.
മഹാവിഷ്ണു വൈകുണ്ഡത്തില്‍ പൂജിച്ചിരുന്ന വിഗ്രഹം ബ്രഹ്മാവിനു കൊടുത്തു. ബ്രഹ്മാവ് അത് സുതപസ്സിനും. അദ്ദേഹത്തില്‍ നിന്ന് കാശ്യപ പ്രജാപതിയിലേക്കും കാശ്യപ പ്രജാപതിയില്‍ നിന്ന് വസുദേവരിലേക്കും കൈമാറിയ വിഗ്രഹം കൃഷ്ണന്‍ ദ്വാരകയില്‍ വെച്ച് പൂജിച്ചു. ദ്വാരക പ്രളയത്തിലാണ്ടുപോകുന്ന സമയം ജലോപരിയില്‍ ഒരു വിഗ്രഹം കാണാമെന്നും കലിയുഗത്തില്‍ എല്ലാവര്‍ക്കും ആരാധിച്ച് മുക്തിനേടാന്‍ സഹായകമാവും വിധം ഉചിതമായൊരു സ്ഥലത്ത് അതെടുത്ത് പ്രതിഷ്ഠിക്കണമെന്നും ദേവഗുരുവായ ബൃഹസ്പതിയോട് പറയാന്‍ സ്വര്‍ഗാരോഹണത്തിന് മുമ്പ് ഭഗവാന്‍ ഉദ്ധവരെ ഏല്‍പ്പിച്ചു.
വിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം പ്രതിഷ്ഠിക്കാനിടം തേട്ി ദേവഗുരു ബൃഹസ്പതിയും വായുവും ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. പരമശിവന്‍ തപസുചെയ്ത രുദ്രതീര്‍ഥക്കരയിലുമെത്തി. ഇവിടെ തന്നെയാണ് പ്രതിഷ്ഠ നടത്തേണ്ടതെന്ന് പരമശിവന്‍ പ്രത്യക്ഷപ്പെട്ടരുളി. ശിവ കല്‍പ്പനപ്രകാരം പരശുരാമസാന്നിധ്യത്തില്‍ ഗുരുവും വായുവും ചേര്‍ന്നു പ്രതിഷ്ഠ നടത്തി. ശിവന്‍ പൂജാദികള്‍ ചെയ്ത് ഇരുവരേയും അനുഗഹിച്ചു. ഇനി ഈ സ്ഥം നിങ്ങളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു.
അങ്ങിനെ ഗുരുവായൂര്‍ ആയി മാറിയ ഇവിടെ ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവാണ് അമ്പലം പണിതത്. വൈകുണ്ഠത്തില്‍ വിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം സര്‍വ്വചൈതന്യ സമ്പൂര്‍ണ്ണമായി ഇവിടെയുള്ളതുകൊണ്ട് ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠമായി. രുദ്രതീര്‍ഥത്തിലാണിപ്പോള്‍ ഗുരുവായൂരപ്പന്റെ ആറാട്ട്. ഗുരുവായൂരമ്പലനടയില്‍ നില്‍ക്കുമ്പോള്‍ ഈ ഐതിഹ്യകഥകള്‍ മനസില്‍ നിറയട്ടെ.
ഗുരുവായൂര്‍ ദര്‍ശനം പൂര്‍ണമാകണമെങ്കില്‍ മമ്മിയൂര്‍ മഹാദേവക്ഷേത്രം, തിരുവെങ്കിടം ക്ഷേത്രം, പാര്‍ഥസാരഥി ക്ഷേത്രം എന്നിവയില്‍ കൂടി ദര്‍ശനം നടത്തണം.
മമ്മിയൂര്‍ ശിവക്ഷേത്രം: ഗുരുവായൂരില്‍ ശ്രീകൃഷ്ണ ക്ഷേത്രസ്ഥാനത്ത് പ്രതിഷ്ഠ നടത്തിയ ശേഷം ശിവന്‍ സ്വയം തിരഞ്ഞെടുത്ത സ്ഥലമാണ് മഹിമയൂര്‍ എന്ന മമ്മിയൂര്‍. ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാവാന്‍ മമ്മിയൂരില്‍ കൂടി ദര്‍ശനം നടത്തണം എന്നാണ് വിശ്വാസം.
തിരുവെങ്കിടം ക്ഷേത്രം:മമ്മിയൂരില്‍ നിന്നും ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള വഴിയില്‍ ഒന്നര കിലോമീറ്റര്‍ പോകുമ്പോള്‍ തിരുവെങ്കിടം ക്ഷേത്രമായി. കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ തിരുപ്പതിയിലെ പെരിയജീയ സ്വാമികള്‍ നല്‍കിയ വെങ്കിടാചലപതി വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. തിരുപ്പതിയിലെ പോലെ വലിയ ലഡുവാണ് പ്രസാദം.
പാര്‍ത്ഥസാരഥി ക്ഷേത്രം: ഇവിടെ നിന്നും അരകിലോമീറ്റര്‍ മാറി റെയില്‍വേ സ്‌റ്റേഷനു തൊട്ടുമുന്നിലാണ് പാര്‍ഥസാരഥി ക്ഷേത്രം. ചമ്മട്ടിയും ശംഖുമേന്തിയ പാര്‍ത്ഥസാരഥിയാണ് പ്രതിഷ്ഠ. ശങ്കരാചാര്യര്‍ക്ക് ഗംഗയില്‍ നിന്ന് കിട്ടിയ വിഗ്രഹം എന്നാണ് ഐതീഹ്യം.
ചൊവ്വല്ലൂര്‍ ശിവക്ഷേത്രം: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറിയാണ് ചൊവ്വല്ലൂര്‍ ശിവക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവാലയങ്ങളില്‍ ഒന്നാണിതും.
പെരുന്തിട്ട ശിവക്ഷേത്രം: ഗുരുവായൂരമ്പലത്തിനു ഒരു കിലോമീറ്റര്‍ തെക്കുമാറിയാണ് പെരുന്തിട്ട ശിവക്ഷേത്രം. സ്വയംഭൂവാണ് കിഴക്കോട്ടാണ് ദര്‍ശനം.അപസ്മാരത്തിന് ഇവിടുത്തെ ഭസ്മം കഴിച്ചാല്‍ മതിയെന്നൊരു വിശ്വാസമുണ്ട്.
നാരായണംകുളങ്ങര/ ചിരിച്ചുകൊട്ടികാവ്: ഗുരുവായൂരില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കുമാറി മമ്മിയൂരിലാണ് നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം. നാരായണം കുളങ്ങര ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള ഭഗവതി ക്ഷേത്രം ചിരിച്ചുകൊട്ടിക്കാവ് എന്നും അറിയപ്പെടുന്നു. എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ വീടുകളില്‍ ഗുരുതി തയ്യാറാക്കി വിളക്കുതെളിച്ച് അതിനു ചുറ്റും ചിരിച്ചുകൊട്ടി പ്രാര്‍ഥിച്ചാല്‍ നഷ്ടപ്പെട്ടവ തിരിച്ചുകിട്ടും എന്നൊരു വിശ്വാസമുണ്ട്.
കാര്യാലയഗണപതി: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനു പുറകിലായി ദേവസ്വം ഓഫീസ് അനക്‌സ് മതില്‍ക്കെട്ടിനുള്ളിലാണ് ഈ ഗണപതി പ്രതിഷ്ഠ.
താമരയൂര്‍ ക്ഷേത്രം: ഗുരുവായൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ വടക്ക് താമരയൂരിലാണ് ശ്രീകണ്ഠപുരം വിഷ്ണു ക്ഷേത്രം.
അഞ്ഞൂര്‍ അയ്യപ്പ ക്ഷേത്രം:ഗുരുവായൂര്‍ തൃശ്ശൂര്‍ റോഡില്‍ മുണ്ടൂരിലാണ് ഈ ക്ഷേത്രം. മകരം പത്തിന് മകരപത്ത് മഹോത്സവം.
മാങ്ങാഞ്ചിറ വിഷ്ണുക്ഷേത്രം:ഗുരുവായൂര്‍-പെരുവല്ലൂര്‍ റോഡില്‍ അന്നകരയിലാണ് ഈ ക്ഷേത്രം. അഷ്ടമിരോഹിണിയാണ് പ്രധാനം.
തലക്കോട്ടുകര ശിവക്ഷേത്രം:ഗുരുവായൂരില്‍ നിന്നും 9 കിലോമീറ്റര്‍ വടക്കു കിഴക്കു കുന്നംകുളം-തൃശ്ശൂര്‍ റൂട്ടിലാണ് ഈ ശിവക്ഷേത്രം.
പുന്നത്തൂര്‍ ക്ഷേത്രം: ദേവസ്വം ആനത്താവളമായ പുന്നത്തൂര്‍ കോട്ടയ്ക്കുള്ളിലാണ് പുന്നത്തൂര്‍ ക്ഷേത്രം. ഭഗവതിയും ശിവനും വിഷ്ണുവുമാണ് പ്രതിഷ്ഠകള്‍.
നെന്‍മിനി ബലരാമക്ഷേത്രം: ഗുരുവായൂരില്‍ നിന്നും മൂന്നു കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ ക്ഷേത്രം.
നെന്‍മിനി അയ്യപ്പക്ഷേത്രം: നെന്‍മിനി ബലരാമ ക്ഷേത്രത്തിനു സമീപം.
ഗോകുലം ഗോശാല: ഗുരുവായൂരപ്പന് വഴിപാടായി കിട്ടുന്ന പശുക്കളെ സംരക്ഷിക്കുന്ന സ്ഥലമാണ് ഗോകുലം ഗോശാല. ക്ഷേത്രത്തില്‍ നിന്നും നാലുകിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണിത്. ദേവസ്വത്തിന്റെ വേദപാഠശാലയും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കാവീട് കാര്‍ത്ത്യായനിക്ഷേത്രവും ഇതിനോടു ചേര്‍ന്നാണ്.
ഭക്തരുടെ ശ്രദ്ധയ്ക്ക്
ഭക്തിയോടും ശുദ്ധിയോടും കൂടി ക്ഷേത്രത്തില്‍ പ്രവേശിക്കുക
ക്ഷേത്രനിയമങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും പാലിക്കുക.
ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള രുദ്രതീര്‍ഥത്തില്‍ കുളിച്ച്, ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം വഴി പ്രവേശിക്കുക.
ഷര്‍ട്ട്, ബനിയന്‍, പാന്റ്, പൈജാമ, ലുങ്കി, കള്ളിമുണ്ട്, ചെരുപ്പ് എന്നിവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിക്കാം.
ക്യാമറ, വീഡിയോ ക്യാമറ, റേഡിയോ, ടേപ്പ് റിക്കാര്‍ഡര്‍, മൊബൈല്‍ ഫോണ്‍ (സ്വിച്ച് ഓഫ് ചെയ്താല്‍ പോലും)അമ്പലത്തിനകത്ത് കൊണ്ടുവരരുത്.
വിവാഹം കഴിഞ്ഞയുടനെ ദമ്പതികള്‍ നാലമ്പലത്തില്‍ പ്രവേശിക്കാന്‍ പാടില്ല.
അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല.
കൊച്ചുകുട്ടികളെ നാലമ്പലത്തിനകത്ത് ഏറെനേരം നിര്‍ത്തരുത്. കുട്ടികള്‍ മൂത്രമൊഴിക്കുകയോ മറ്റോ ചെയ്ത് അശുദ്ധമാക്കിയാല്‍ പുണ്യാഹത്തിനുള്ള ചെലവ് രക്ഷിതാക്കള്‍ വഹിക്കേണ്ടിവരും.
പാവങ്ങള്‍ക്ക് അന്നദാനത്തിനുള്ള ശീട്ടുകള്‍ വഴിപാടു കൗണ്ടറിനു മുന്നില്‍ വെച്ചിട്ടുള്ള ഭണ്ഡാരത്തില്‍ നിക്ഷേപിക്കാം.
അന്നദാനത്തിനുള്ള തുക കൗണ്ടറില്‍ അടയ്ക്കുകയോ അതിനായി വെച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കുകയോ ചെയ്യാം.
സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടുമുള്ള ആള്‍രൂപങ്ങളും അംഗരൂപങ്ങളും കിഴക്കേ നടപുരയിലുള്ള കാവല്‍ക്കാരനോട് ചോദിച്ചാല്‍ ലഭിക്കും. അവ സമര്‍പ്പിച്ച് തൊഴുത് നിങ്ങള്‍ ഉദ്ദേശിക്കുന്ന തുക ഭണ്ഡാരത്തില്‍ നിക്ഷേപിക്കാം.
വഴിപാടു ചെയ്യാനുള്ള ആഭരണങ്ങളും വിലകൂടിയ സാധനങ്ങളും ഭണ്ഡാരത്തില്‍ നിക്ഷേപിക്കുക.
ക്ഷേത്രത്തിനകത്ത് സ്വാധീനമുപയോഗിച്ച് അപ്രദക്ഷിണമായി വടക്കേനടയിലൂടെയുളള ദര്‍ശനം അഭികാമ്യമല്ല.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് പ്രത്യേകം സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.കാലത്ത് 7 മണി മുതല്‍ 8 മണിവരെയും വൈകീട്ട് 4.30 മുതല്‍ 6മണിവരെയുമാണിത്. ക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകള്‍ക്കനുസരിച്ച് ഇതിന് മാറ്റമുണ്ടായിരിക്കും.
നടതുറക്കുമ്പോള്‍...
അതിരാവിലെ മൂന്നു മണിക്കാണ് നടതുറക്കല്‍. നിര്‍മാല്യം ദര്‍ശനവും വാകച്ചാര്‍ത്തും പുണ്യമാണ്. രാത്രി 9.15 ന് നട അടയ്ക്കും. സാധാരണയായി അഞ്ച് പൂജകളും മൂന്നു ശീവേലിയും. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളില്‍ 21 പൂജയുണ്ടാവും. നടഅടയ്ക്കാന്‍ പത്തുമണിയാവും.
പൂജാസമയപട്ടിക
3 മണി-നടതുറക്കല്‍ ു 3-3.10-നിര്‍മ്മാല്യദര്‍ശനം 3.10-3.45-തൈലാഭിഷേകം, വാകച്ചാര്‍ത്ത്, ശംഖാഭിഷേകം, സപ്തശുദ്ധി അഭിഷേകംു 3.45-4.10-മലര്‍നിവേദ്യം, മുഖാലങ്കാരം ു 4.30-4.50-ഉഷനിവേദ്യം ു 4.50-6.15-ദര്‍ശനം, എതിരേറ്റുപൂജ, തുടര്‍ന്ന് ഉഷപൂജ ു 6.15-7.15-ദര്‍ശനം ശീവേലിു 7.15-9-പാലഭിഷേകം, നവകാഭിഷേകം, പന്തീരടിനിവേദ്യം. പൂജു 9-11.30-ദര്‍ശനം ു11.30-12.30-നിവേദ്യം-ഉച്ചപൂജ ു12.30-നട അടയ്ക്കല്‍ ു വൈകീട്ട് 4.30-നട തുറക്കല്‍ ു 4.30-6.15-ശീവേലി, ദര്‍ശനം ു6.15-6.45-ദീപാരാധന(അസ്തമയമനുസരിച്ച്) ു 6..45-8.15-ദര്‍ശനം, നിവേദ്യം, അത്താഴപൂജ ു 8.30-9-അത്താഴശീവേലി ു 9-9.15-വിളക്ക് തൃപ്പുക ഓലവായന ( ശ്രീകോവിലില്‍ അഷ്ടഗന്ധം പുകയ്ക്കുന്നതാണ് വിളക്ക് തൃപ്പുക. പത്തുകാരന്‍ വാരിയര്‍ അന്നത്തെ കണക്ക് നടയ്ക്ക് വെച്ച് ഭഗവാനെ ബോധ്യപ്പെടുത്തുന്നതാണ് ഓലവായന ു 9.15-നട അടയ്ക്കല്‍ (വിളക്കുള്ള ദിവസം അത് കഴിഞ്ഞേ തൃപ്പുക പതിവുള്ളു. തൃപ്പുക കഴിഞ്ഞ് അടച്ചാല്‍ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ഭക്തരുടെ വക വഴിപാടായി കൃഷ്ണനാട്ടം ഉണ്ടായിരിക്കും. ഇടവം മിഥുനം കര്‍ക്കിടകം മാസങ്ങളില്‍ കൃഷ്ണനാട്ടം ഉണ്ടായിരിക്കുന്നതല്ല.
ഭഗവതി അഴല്‍-ഇടത്തരിത്തുകാവില്‍ ഭഗവതിയ്ക്ക്, ലക്ഷ്മിദേവിക്ക് അഗ്നിയും വെള്ളരിയും നിവേദ്യം.
പ്രധാന പ്രസാദങ്ങള്‍: കളഭം, വെണ്ണ, പഞ്ചസാര, പാല്‍പ്പായസം, നെയ്പായസം.
എല്ലാ ദിവസവും ഭക്തര്‍ക്ക് പ്രസാദഊട്ടും നടത്താറുണ്ട്.
പ്രധാന വഴിപാടുകള്‍
ഉദയാസ്തമന പൂജ, കൃഷ്ണനാട്ടം, ചുറ്റുവിളക്ക്, ചോറൂണ്, തുലാഭാരം, ഗജപൂജ, ആനയൂട്ട്.
ഗുരുവായൂരിനു ചുറ്റും
ഗുരുവായൂര്‍ ഇന്ന് ലോകം മുഴുവനും കീര്‍ത്തികേട്ട പുണ്യഭുമിയാണ്. ഭക്തിയുടെ ലഹരിയില്‍ ദുഖങ്ങള്‍ ഇറക്കിവെക്കാനും ആശ്വാസം തേടാനും ലക്ഷങ്ങളാണിവിടെയെത്തുന്നത്. വിശ്വാസികള്‍ക്കു മാത്രമല്ല സഞ്ചാരികള്‍ക്കും ഇവിടെ കാണാനും കേള്‍ക്കാനും ഏറെയുണ്ട്.
രുദ്രനും(ശിവന്‍) പ്രചേതസ്സുകളും വളരെക്കാലം തപസ്സുചെയ്ത രുദ്രതീര്‍ഥക്കരയിലാണ് ഗുരുവായൂര്‍. ഗുരുവായൂരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്.
മഹാവിഷ്ണു വൈകുണ്ഡത്തില്‍ പൂജിച്ചിരുന്ന വിഗ്രഹം ബ്രഹ്മാവിനു കൊടുത്തു. ബ്രഹ്മാവ് അത് സുതപസ്സിനും. അദ്ദേഹത്തില്‍ നിന്ന് കാശ്യപ പ്രജാപതിയിലേക്കും കാശ്യപ പ്രജാപതിയില്‍ നിന്ന് വസുദേവരിലേക്കും കൈമാറിയ വിഗ്രഹം കൃഷ്ണന്‍ ദ്വാരകയില്‍ വെച്ച് പൂജിച്ചു. ദ്വാരക പ്രളയത്തിലാണ്ടുപോകുന്ന സമയം ജലോപരിയില്‍ ഒരു വിഗ്രഹം കാണാമെന്നും കലിയുഗത്തില്‍ എല്ലാവര്‍ക്കും ആരാധിച്ച് മുക്തിനേടാന്‍ സഹായകമാവും വിധം ഉചിതമായൊരു സ്ഥലത്ത് അതെടുത്ത് പ്രതിഷ്ഠിക്കണമെന്നും ദേവഗുരുവായ ബൃഹസ്പതിയോട് പറയാന്‍ സ്വര്‍ഗാരോഹണത്തിന് മുമ്പ് ഭഗവാന്‍ ഉദ്ധവരെ ഏല്‍പ്പിച്ചു.
വിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം പ്രതിഷ്ഠിക്കാനിടം തേട്ി ദേവഗുരു ബൃഹസ്പതിയും വായുവും ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. പരമശിവന്‍ തപസുചെയ്ത രുദ്രതീര്‍ഥക്കരയിലുമെത്തി. ഇവിടെ തന്നെയാണ് പ്രതിഷ്ഠ നടത്തേണ്ടതെന്ന് പരമശിവന്‍ പ്രത്യക്ഷപ്പെട്ടരുളി. ശിവ കല്‍പ്പനപ്രകാരം പരശുരാമസാന്നിധ്യത്തില്‍ ഗുരുവും വായുവും ചേര്‍ന്നു പ്രതിഷ്ഠ നടത്തി. ശിവന്‍ പൂജാദികള്‍ ചെയ്ത് ഇരുവരേയും അനുഗഹിച്ചു. ഇനി ഈ സ്ഥം നിങ്ങളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു.
അങ്ങിനെ ഗുരുവായൂര്‍ ആയി മാറിയ ഇവിടെ ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവാണ് അമ്പലം പണിതത്. വൈകുണ്ഠത്തില്‍ വിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം സര്‍വ്വചൈതന്യ സമ്പൂര്‍ണ്ണമായി ഇവിടെയുള്ളതുകൊണ്ട് ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠമായി. രുദ്രതീര്‍ഥത്തിലാണിപ്പോള്‍ ഗുരുവായൂരപ്പന്റെ ആറാട്ട്. ഗുരുവായൂരമ്പലനടയില്‍ നില്‍ക്കുമ്പോള്‍ ഈ ഐതിഹ്യകഥകള്‍ മനസില്‍ നിറയട്ടെ.
ഗുരുവായൂര്‍ ദര്‍ശനം പൂര്‍ണമാകണമെങ്കില്‍ മമ്മിയൂര്‍ മഹാദേവക്ഷേത്രം, തിരുവെങ്കിടം ക്ഷേത്രം, പാര്‍ഥസാരഥി ക്ഷേത്രം എന്നിവയില്‍ കൂടി ദര്‍ശനം നടത്തണം.
മമ്മിയൂര്‍ ശിവക്ഷേത്രം: ഗുരുവായൂരില്‍ ശ്രീകൃഷ്ണ ക്ഷേത്രസ്ഥാനത്ത് പ്രതിഷ്ഠ നടത്തിയ ശേഷം ശിവന്‍ സ്വയം തിരഞ്ഞെടുത്ത സ്ഥലമാണ് മഹിമയൂര്‍ എന്ന മമ്മിയൂര്‍. ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാവാന്‍ മമ്മിയൂരില്‍ കൂടി ദര്‍ശനം നടത്തണം എന്നാണ് വിശ്വാസം.
തിരുവെങ്കിടം ക്ഷേത്രം:മമ്മിയൂരില്‍ നിന്നും ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള വഴിയില്‍ ഒന്നര കിലോമീറ്റര്‍ പോകുമ്പോള്‍ തിരുവെങ്കിടം ക്ഷേത്രമായി. കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ തിരുപ്പതിയിലെ പെരിയജീയ സ്വാമികള്‍ നല്‍കിയ വെങ്കിടാചലപതി വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. തിരുപ്പതിയിലെ പോലെ വലിയ ലഡുവാണ് പ്രസാദം.
പാര്‍ത്ഥസാരഥി ക്ഷേത്രം: ഇവിടെ നിന്നും അരകിലോമീറ്റര്‍ മാറി റെയില്‍വേ സ്‌റ്റേഷനു തൊട്ടുമുന്നിലാണ് പാര്‍ഥസാരഥി ക്ഷേത്രം. ചമ്മട്ടിയും ശംഖുമേന്തിയ പാര്‍ത്ഥസാരഥിയാണ് പ്രതിഷ്ഠ. ശങ്കരാചാര്യര്‍ക്ക് ഗംഗയില്‍ നിന്ന് കിട്ടിയ വിഗ്രഹം എന്നാണ് ഐതീഹ്യം.
ചൊവ്വല്ലൂര്‍ ശിവക്ഷേത്രം: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറിയാണ് ചൊവ്വല്ലൂര്‍ ശിവക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവാലയങ്ങളില്‍ ഒന്നാണിതും.
പെരുന്തിട്ട ശിവക്ഷേത്രം: ഗുരുവായൂരമ്പലത്തിനു ഒരു കിലോമീറ്റര്‍ തെക്കുമാറിയാണ് പെരുന്തിട്ട ശിവക്ഷേത്രം. സ്വയംഭൂവാണ് കിഴക്കോട്ടാണ് ദര്‍ശനം.അപസ്മാരത്തിന് ഇവിടുത്തെ ഭസ്മം കഴിച്ചാല്‍ മതിയെന്നൊരു വിശ്വാസമുണ്ട്.
നാരായണംകുളങ്ങര/ ചിരിച്ചുകൊട്ടികാവ്: ഗുരുവായൂരില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കുമാറി മമ്മിയൂരിലാണ് നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം. നാരായണം കുളങ്ങര ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള ഭഗവതി ക്ഷേത്രം ചിരിച്ചുകൊട്ടിക്കാവ് എന്നും അറിയപ്പെടുന്നു. എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ വീടുകളില്‍ ഗുരുതി തയ്യാറാക്കി വിളക്കുതെളിച്ച് അതിനു ചുറ്റും ചിരിച്ചുകൊട്ടി പ്രാര്‍ഥിച്ചാല്‍ നഷ്ടപ്പെട്ടവ തിരിച്ചുകിട്ടും എന്നൊരു വിശ്വാസമുണ്ട്.
കാര്യാലയഗണപതി: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനു പുറകിലായി ദേവസ്വം ഓഫീസ് അനക്‌സ് മതില്‍ക്കെട്ടിനുള്ളിലാണ് ഈ ഗണപതി പ്രതിഷ്ഠ.
താമരയൂര്‍ ക്ഷേത്രം: ഗുരുവായൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ വടക്ക് താമരയൂരിലാണ് ശ്രീകണ്ഠപുരം വിഷ്ണു ക്ഷേത്രം.
അഞ്ഞൂര്‍ അയ്യപ്പ ക്ഷേത്രം:ഗുരുവായൂര്‍ തൃശ്ശൂര്‍ റോഡില്‍ മുണ്ടൂരിലാണ് ഈ ക്ഷേത്രം. മകരം പത്തിന് മകരപത്ത് മഹോത്സവം.
മാങ്ങാഞ്ചിറ വിഷ്ണുക്ഷേത്രം:ഗുരുവായൂര്‍-പെരുവല്ലൂര്‍ റോഡില്‍ അന്നകരയിലാണ് ഈ ക്ഷേത്രം. അഷ്ടമിരോഹിണിയാണ് പ്രധാനം.
തലക്കോട്ടുകര ശിവക്ഷേത്രം:ഗുരുവായൂരില്‍ നിന്നും 9 കിലോമീറ്റര്‍ വടക്കു കിഴക്കു കുന്നംകുളം-തൃശ്ശൂര്‍ റൂട്ടിലാണ് ഈ ശിവക്ഷേത്രം.
പുന്നത്തൂര്‍ ക്ഷേത്രം: ദേവസ്വം ആനത്താവളമായ പുന്നത്തൂര്‍ കോട്ടയ്ക്കുള്ളിലാണ് പുന്നത്തൂര്‍ ക്ഷേത്രം. ഭഗവതിയും ശിവനും വിഷ്ണുവുമാണ് പ്രതിഷ്ഠകള്‍.
നെന്‍മിനി ബലരാമക്ഷേത്രം: ഗുരുവായൂരില്‍ നിന്നും മൂന്നു കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ ക്ഷേത്രം.
നെന്‍മിനി അയ്യപ്പക്ഷേത്രം: നെന്‍മിനി ബലരാമ ക്ഷേത്രത്തിനു സമീപം.
ഗോകുലം ഗോശാല: ഗുരുവായൂരപ്പന് വഴിപാടായി കിട്ടുന്ന പശുക്കളെ സംരക്ഷിക്കുന്ന സ്ഥലമാണ് ഗോകുലം ഗോശാല. ക്ഷേത്രത്തില്‍ നിന്നും നാലുകിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണിത്. ദേവസ്വത്തിന്റെ വേദപാഠശാലയും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കാവീട് കാര്‍ത്ത്യായനിക്ഷേത്രവും ഇതിനോടു ചേര്‍ന്നാണ്.
Guruvayur Sri Krishna Temple
Location:How to reach
By road:By rail: By air:Parking FacilitiesContact
STD Code:0487
Police Station: 2556362
Railway Station: ? 2556820 : Thrissur Railway Station: ? 2423150 : Kuttippuram Railway Station: 0494-2608324 : KSRTC: : 2556450 : Devaswam Medical Center: 2556620 : Raja Hospital: 2556996 :Administrator Office 2556660 2556232 : Chairman Office: 2556610 :Temple:2556280 : Thanthri:2556295 : Devaswam Ayurveda Hospital: 2556673.
ഉത്സവങ്ങളുടെ ഗുരുവായൂര്‍
ഒരര്‍ഥത്തില്‍ ഗുരുവയൂരില്‍ എന്നും ഉത്സവമാണ്. മനസിന് ആനന്ദമരുളുന്നതാണ് ഉത്സവം. ബിംബചൈതന്യത്തെ വീണ്ടെടുത്ത് തേജസ്സുളവാക്കാനാണ് ഉത്സവങ്ങള്‍ നടത്തുന്നത്. അത് തട്ടകത്തിലെ ജനങ്ങള്‍ക്ക് ഒത്തുചേരാനുള്ള വേദി കൂടിയാണ്.
ഗുരുവായൂരിലെ പ്രധാന ഉത്സവത്തിന് കുംഭത്തിലെ പൂയം നാളിലാണ് കൊടിയേറ്റം. പത്തുനാള്‍ നീണ്ടുനില്‍ക്കുന്നതാണ് ഉത്സവം. ഗുരുവായൂരപ്പന്‍ പുറത്തിറങ്ങി ഗ്രാമപ്രദക്ഷിണം നടത്തുന്നതിനാല്‍ ഗ്രാമം മൊത്തമായി ഒരുങ്ങുന്ന വേളയാണത്.
ആനയോട്ടം
കൊടിയേറ്റനാള്‍ മുന്നുമണിക്ക് കിഴക്കേനടയിലുള്ള മഞ്ജുളാല്‍ പരിസരത്തു നിന്ന് ക്ഷേത്രത്തിലേക്ക് ആനകളെ മത്സരിച്ചോടിപ്പിക്കും. ആദ്യം ക്ഷേത്രത്തില്‍ പ്രവേശിച്ച് മൂന്നു തവണ പ്രദക്ഷിണം വെച്ച് കൊടിമരം ആദ്യമായി തൊടുന്ന ആനയാണ് വിജയി. ഈ ആനയായിരിക്കും ഉത്സവകാലത്ത് തിടമ്പേറ്റുന്നത്.
പണ്ട് ഗുരുവായൂര്‍ ഉത്സവത്തിന് തൃക്കണാമതിലകത്തു നിന്നായിരുന്നു ആനകളെ അയച്ചിരുന്നത്. എന്നാല്‍ കൊച്ചി രാജാവും സാമൂതിരിയും നീരസത്തിലായപ്പോള്‍ ആ കൊല്ലം ഉത്സവത്തിന് ആനകളെ അയച്ചില്ല. എന്നാല്‍ പന്തീരടിയോടടുത്ത് സമയത്ത് തൃക്കണാമതിലകത്തെ ആനകളെല്ലാം ഗുരുവായൂരിലേക്ക് ഓടിപോന്നു. ഈ സ്മരണ നിലനിര്‍ത്താനാണ് ഇന്നും ഗുരുവായൂരില്‍ ഈ ചടങ്ങ് നടത്തുന്നത് എന്നാണ് ഐതിഹ്യം.
ഉത്സവകാലത്ത് നടത്താറുള്ള ഉത്സവബലിയില്‍ സപ്തമാതൃക്കള്‍ക്ക് ബലി തൂവുന്ന സമയത്തെ ഭഗവല്‍ദര്‍ശനം പുണ്യപ്രദമാണെന്നു വിശ്വസിക്കപ്പെടുന്നു. ഒമ്പതാം ദിവസം ദീപാരാധനയ്ക്കു ശേഷം ഭഗവാന്‍ ക്ഷേത്രത്തിനുള്ളില്‍ നിന്നും പുറത്തേക്കെഴുന്നള്ളി ഗ്രാമബലി ഘോഷയാത്ര നടത്തുന്നു.
ഇത് തിരിച്ചെത്തുമ്പോള്‍ പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പന്നിവേഷമണിഞ്ഞ് ഇതിന് തയ്യാറെടുക്കുന്നു. ആയുരാരോഗ്യങ്ങള്‍ക്ക് ഈ വഴിപാട് ഉത്തമമാണെന്നാണ് വിശ്വാസം.
പിറ്റേദിവസമാണ് ആറാട്ട്. ഉത്സവചടങ്ങുകളുടെ സമാപനം. ആറരമണിയോടെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിക്കും. പഞ്ചവാദ്യവും പാണ്ടിമേളവും അകമ്പടിയായുണ്ടാവും. രുദ്രതീര്‍ഥത്തില്‍ ഭഗവാന്‍ ആറാടുമ്പോള്‍ ഒപ്പം കുളിക്കാന്‍ ഭക്തജനതിരക്കാണ്.
അകത്തേക്ക് വിഗ്രഹം എഴുന്നള്ളിക്കുന്നതിനു മുമ്പ് നെറ്റപ്പട്ടം കെട്ടാതെ ആനപ്പുറത്ത് ഭഗവാന്‍ 11 ഓട്ടപ്രദക്ഷിണം വെക്കുന്നു, ഭഗവാന്റെ പിന്നാലെ ഓടുന്നത് രോഗശാന്തിയേകുമെന്നും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ഭക്തജനങ്ങളെ ഏറെ ആകര്‍ഷിക്കുന്ന ചടങ്ങാണിത്.
മറ്റ് വിശേഷ ദിവസങ്ങള്‍
പൂന്താനദിനാഘോഷം: എല്ലാ വര്‍ഷവും കുംഭത്തിലെ അശ്വതി നാള്‍ പൂന്താനദിനമായി കൊണ്ടാടുന്നു.
കൃഷ്ണഗീതി ദിനം: മാനവേദന്‍ സാമൂതിരി കൃഷ്ണനാട്ടത്തിന് ആധാരമായ കൃഷ്ണഗീതി സംസ്‌കൃതകാവ്യം ഗുരുവായൂരപ്പന് സമര്പ്പിച്ചത് തുലാം 10നാണ്. മാനവേദന്റെ സ്മരണ നിലനിര്‍ത്താനായി എല്ലാ വര്‍ഷവും തുലാം 30 കൃഷ്ണഗീതി ദിനമായി ആചരിക്കുന്നു.
ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം: ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ 1976 ഡിസംബര്‍ രണ്ടിന് ഗുരുവായൂര്‍ ഏകാദശി ദിവസമാണ് ഗുരുവായൂരപ്പ തൃപ്പാദങ്ങളില്‍ വിലയം പ്രാപിച്ചത്. ഇപ്പോള്‍ എല്ലാ വര്‍ഷവും ദശമി ദിവസം രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് ഗജഘോഷയാത്രയും ശ്രീവത്സം ഗസ്റ്റ്ഹൗസിനു മുന്നിലുള്ള കേശവപ്രതിമയില്‍ ഹാരാര്‍പ്പണവും തുടര്‍ന്ന് ആനയൂട്ടും നടത്തുന്നു.
തിരുവോണം: ചിങ്ങമാസത്തിലെ തിരുവോണനാള്‍ വാമനാവതാരം നടന്ന ദിവസമാണെന്നാണ് സങ്കല്‍പം. ഗുരുവായൂരില്‍ പ്രധാനമാണിത്.
തലേദിവസത്തെ ഉത്രാടകാഴ്ചക്കുലവെപ്പിനും ഭക്തജനതിരക്കാണ്.
ഏകാദശി:ഗുരുവായൂരിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷങ്ങളിലൊന്ന് ഏകാദശിയാണ്. വൃശ്ചികമാസത്തിലെ ശുക്ലൂപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ഏകാദശി നാളിലെ വ്രതവും നോല്‍മ്പും ഐശ്വര്യങ്ങള്‍ക്കും ഭഗവത്പ്രീതിക്കും വിശേഷമാണ്.
ദ്വാദശി പണം വെയ്ക്കല്‍: ഗുരുവായൂര്‍ ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ കൂത്തമ്പലത്തില്‍ ദ്വാദശി പണംവെയ്ക്കല്‍ എന്നൊരു ചടങ്ങുണ്ട്. ദ്വാദശി ദിവസം രാവിലെ ഒമ്പതുമണിക്ക് ക്ഷേത്രനട അടയ്ക്കും. പിന്നീട് വൈകീട്ട് 4.30 നേ നട തുറക്കൂ.
അഷ്ടമിരോഹിണി: ചിങ്ങത്തിലെ രോഹിണി നക്ഷത്രത്തോടൊന്നിച്ച് വരുന്ന അഷ്ടമി വരുന്ന ദിവസമാണ് ശ്രീകൃഷ്ണന്റെ പിറന്നാളായ അഷ്ടമിരോഹിണി.
നവരാത്രി: നവരാത്രിപൂജയും ആഘോഷിക്കുന്നു. പ്രഥമ തിഥി മുതല്‍ ദശമി വരെ പത്തുദിവസമാണ് നടത്തുന്നത്. ദുര്‍ഗ്ഗാഷ്ടമി ദിവസം ഗ്രന്ഥങ്ങള്‍ പൂജയ്ക്ക് വെക്കുന്നു.
മണ്ഡലകാലം: വൃശ്ചികം ഒന്നു മുതല്‍ ധനു 11 വരെയുള്ള മണ്ഡലകാലം കേരളം മുഴുവന്‍ ആചരിക്കുന്നു. ശബരിമല തീര്‍ഥാടകര്‍ മണ്ഡലവ്രതമെടുത്ത് മലകയറാന്‍ പോകും മുമ്പ് ഗുരുവായൂരില്‍ തൊഴാനെത്തുന്നു. ഈ സമയത്ത് ഇവിടെ പഞ്ചഗവ്യാഭിഷേകം ഉണ്ടാവും. മണ്ഡലകാലത്ത് രാവിലെയും വൈകീട്ടും അഞ്ചു പ്രദക്ഷിണം വീതം ചെയ്തു വരുന്നു.
നാരായണീയദിനം: വൃശ്ചികം 28 നാണ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാടിന്റെ നാരായണീയ രചന സമാപിച്ചത്. ഇതിന്റെ ഓര്‍മയ്ക്കായി അന്നേ ദിവസം നാരായണീയദിനമായി ആചരിക്കുന്നു.
കുചേലദിനം:ധനുമാസത്തിലെ മുപ്പെട്ടു ബുധനാഴ്ചയാണ് കുചേലദിനം. അന്നേ ദിവസം ഭക്തര്‍ അവില്‍ വഴിപാടായി കഴിക്കുന്നു. അന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കാലത്ത് മുതല്‍ വൈകീട്ട് വരെ കുചേലവൃത്തം കഥകളിയും ഉണ്ടാവാറുണ്ട്.
മണ്ഡലകാലം സമാപിക്കുന്ന ധനു 11 ന് പഞ്ചഗവ്യാഭിഷേകത്തിനു ശേഷം കളഭാഭിഷേകം നടത്തും. ഈ ആടിയ കളഭം പിറ്റേന്ന് പ്രസാദമായി നല്‍കും. സര്‍വ്വപാപ പരിഹാരവും സര്‍വ്വാഭീഷ്ടപ്രദവുമാണ് അന്നത്തെ ദര്‍ശനം.
മേടവിഷു: (ഏപ്രില്‍ മധ്യത്തില്‍)വിഷുവിന് ഗുരുവായൂരപ്പനെ കണി കാണുന്നത് ഐശ്വര്യദായകമാണ്. അതുകൊണ്ട് തന്നെ വിഷുക്കണി കാണാന്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനതിരക്കാണ്.
ചെമ്പൈ സംഗീതോത്സവം: സംഗീത ചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ഓര്‍മ്മയ്ക്കായി ഗുരുവായൂര്‍ ദേവസ്വം നടത്തുന്ന സംഗീത സദസ്സാണിത്.ഏകാദശിയോടനുബന്ധിച്ച് 15 നാള്‍. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയമാണ് വേദി.
വൈശാഖം: മേടത്തിലെ കറുത്തവാവു കഴിഞ്ഞാല്‍ വൈശാഖ പുണ്യകാലം ആരംഭിക്കുന്നു. ഈ സമയം ക്ഷേത്രം ഊട്ടുപുരയില്‍ ഭാഗവത സപ്താഹപാരായണം തുടങ്ങും. വൈശാഖത്തിലെ വെളുത്തപക്ഷത്തിലെ തൃതി അക്ഷതൃതീയ ബലരാമജയന്തി എന്ന പേരില്‍ വിശേഷമായി ആചരിക്കുന്നു. വൈശാഖമാസം ഗുരുവായൂരില്‍ പുണ്യകാലമാണ്.
സംക്രമദിനം: എല്ലാ മലയാളമാസവും സംക്രമദിനത്തില്‍ സന്ധ്യയ്ക്ക് ദീപാരാധനക്കു ശേഷം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ആദ്ധ്യാത്മിക പ്രഭാഷണവും കലാപരിപാടികളും നടത്തുന്നു.
നിറയും പുത്തരിയും:
നെല്‍പ്പാടങ്ങളില്‍ നിന്നും ആദ്യമായി കൊയ്‌തെടുക്കുന്ന കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്നു പൂജ കഴിച്ച് ക്ഷേത്ര കവാടങ്ങളും മൂലകളും അലങ്കരിക്കുന്നു. ഈ കതിരുകള്‍ പ്രസാദമായി നല്‍കുന്നു. ഇത് വീട്ടില്‍ സൂക്ഷിക്കുന്നത് സമ്പല്‍സമൃദ്ധിക്കും ആയുരാരോഗ്യത്തിനും വിശേഷമാണെന്നാണ് വിശ്വാസം. കതിര്‍ക്കററ സിരശ്ശിലേന്തി കീഴ്ശാന്തി നമ്പൂതിരിമാര്‍ ക്ഷേത്രത്തിലേക്ക് വരുന്ന ചടങ്ങിനാണ് നിറ എന്നു പറയുന്നത്. നിറ കഴിഞ്ഞാല്‍ പുന്നെല്ലിന്റെ അരി (പുത്തരി) വെച്ച് നിവേദ്യമാണ്.
ഗുരുവായൂരിനെ അറിയാന്‍
ഗുരുവായൂരിനെ പറ്റി അറിയാനും താമസസൗകര്യം പോലുള്ള ആവശ്യങ്ങള്‍ നിറവേറ്റാനും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വെബ്‌സൈറ്റ് ആയ http://www.guruvayurdevaswom.nic.in, ഗുരുവായൂരില്‍ നിന്നുള്ള ന്യൂസ് പോര്‍ട്ടലായ guruvayooronline.com സ്വകാര്യ വ്യക്തികളും സംഘടനകളും നടത്തുന്ന www.guruvayurhelpline.com എന്നിവയെ ആശ്രയിക്കാവുന്നതാണ്.
കൃഷ്ണനാട്ടം
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് കൃഷ്ണനാട്ടം. കോഴിക്കോട് മാനവേദന്‍ സാമൂതിരി രാജാവാണ് ഈ ക്ഷേത്രകലാരൂപത്തിന്റെ പ്രയോക്താവും രചയിതാവും. ശ്രീകൃഷ്ണാവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെ ഭഗവാന്റെ ലീലകളെ ആസ്പദമാക്കി എട്ടു ദിവസത്തെ കഥകളാക്കിയാണ് അവതരിപ്പിക്കുന്നത്. ക്ഷേത്രത്തില്‍ വഴിപാടായും പുറംവേദികളില്‍ ദൃശ്യകലാരൂപമെന്ന നിലയിലും ഇതവതരിപ്പിക്കുന്നു.
കഥകളും ഫലശ്രുതിയും
അവതാരം-സന്താനലബ്ധി, കാളിയമര്‍ദ്ദനം-വിഷബാധാശമനം, രാസക്രീഡ-കന്യകമാരുടെ ശ്രേയസ് ദാമ്പത്യകലഹം തീരല്‍, കംസവധം-ശത്രുതാനാശം, സ്വയംവരം-വിവാഹം നടക്കുന്നതിനും വിദ്യാഭ്യാസം, അപവാദശമനം എന്നിവയ്ക്കും ബാണയുദ്ധം-അഭീഷ്ടപ്രാപ്തി, ശങ്കരനാരായണ പ്രീതി. വിവദവധം-കൃഷി, വാണിജ്യാദി അഭിവൃദ്ധി, ദാരിദ്ര്യ ശമനം. സ്വര്‍ഗാരോഹണം-മോക്ഷപ്രാപ്തി.
ക്ഷേത്രത്തില്‍ ഒരു കളിക്ക് 2000 രൂപയാണ്. സ്വര്‍ഗാരോഹണത്തിന് 2300 രൂപയും. ക്ഷേത്രത്തിനു പുറത്ത് 10000 രൂപയും ട്രൂപ്പിന്റെ യാത്രാബത്ത വാഹനചെലവ് അണിയറചെലവ് തുടങ്ങിയവയും. സ്വര്‍ഗാരോഹണത്തിന് 10200 രൂപയും. സ്വര്‍ഗാരോഹണം കളി നടത്തുന്നവര്‍ അവതാരം കളി കൂടി നടത്തേണ്ടതാണ്. ക്ഷേത്രത്തിന് പുറത്തേക്ക് കൃഷ്ണനാട്ടം ബുക്ക് ചെയ്യുന്നവര്‍ കിഴക്കേനടയിലുള്ള ക്ഷേത്രകലാനിലയം ഓഫീസില്‍ സമീപിച്ചാല്‍ മതി.
പുന്നത്തൂര്‍ കോട്ട
ഗുരുവായൂരപ്പനെപ്പോലെ തന്നെ വിശ്വാസികളുടെ ഇഷ്ടം നേടിയെടുത്ത ഗജരാജനാണ് ഗുരുവായൂര്‍ കേശവന്‍. കേശവന്‍ ചരിഞ്ഞെങ്കിലും കേശവസ്മരണകളും കേശവകഥകളും ഇന്നും മരണമില്ലാതെ തുടരുന്നു. ഗുരുവായൂരപ്പന്റെ മറ്റ് ആനകള്‍ക്കായി പുന്നത്തൂര്‍കോട്ടയില്‍ ഒരു താവളമുണ്ട്. വിശ്വാസികളെയും സഞ്ചാരികളെയും ഇത് ഒരുപോലെ ആകര്‍ഷിക്കുന്നു. അറുപത്തഞ്ചോളം ആനകളാണ് ഇവിടെയുള്ളത്. ആനകളെ ഊട്ടുന്നതിന്റെയും കുളിപ്പിക്കുന്നതിന്റെയും കാഴ്ചകള്‍. ഒപ്പം പുന്നത്തൂര്‍ കോവിലകവും കാണാം. ഈ കോമ്പൗണ്ടിനകത്താണ് പുന്നത്തൂര്‍ ക്ഷേത്രം.
പാഞ്ചജന്യം ഗസ്റ്റ്ഹൗസ് കോമ്പൗണ്ടില്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയും മരപ്രഭു ശില്പവും കാണാം.
How to reach
By road: 3km from Guruvayoor templeTimings:8am-6pm Ticket charge:Adults-5 p Children-` 1 p Camera ` 25 pVideo Camera `1000
p Anayoot-6000. Contact: ` 2556004
ഗുരുവായൂരിലൊരു വീട്
ശ്രീകൃഷ്ണ ഭക്തിപെരുമയില്‍ ഭൂലോക വൈകുണ്ഠമായി മാറിയ ഗുരുവായൂരില്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും വന്നു തൊഴുന്നവരുടെയും എല്ലാ മലയാള മാസവും ഒന്നാം തിയ്യതി വന്നു തൊഴുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള ഗുരുവായൂരപ്പഭക്തരില്‍ പലരും ഗുരുവായൂരില്‍ സ്വന്തമായൊരു ഫ്‌ലൂറ്റ് അല്ലെങ്കില്‍ വില്ല സ്വന്തമാക്കുകയും ചെയ്യുന്നു. പലപ്പോഴും വെള്ളി, ശനി ദിവസങ്ങളിലും മണ്ഡലം, വൈശാഖം പോലുള്ള വിശേഷകാലങ്ങളിലും ഗുരുവായൂരില്‍ ഒരു മുറി കിട്ടുക എന്നത് വളരെ പ്രയാസമായതും ഈ ട്രെന്‍ഡിന് ആക്കം കൂട്ടി. ഓദ്യോഗിക ജീവിതാനന്തരം താമസം ഗുരുവായൂരിലാക്കാം എന്നു തീരുമാനിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ കൊച്ചി കഴിഞ്ഞാല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ മാര്‍ക്കറ്റ് ഏറ്റവും സജീവം ഗുരുവായൂരിലാണ്. ഗുരുവായൂരില് ഫ്ലാറ്റ് എടുക്കുന്നവരി ഭൂരിഭാഗവും മാസത്തി ഒരിക്കലോ മറ്റോ വന്നു താമസിച്ച് ഗുരുവായൂരപ്പനെ തൊഴുത് രണ്ടു ദിവസം കഴിയുമ്പോള്‍ മടങ്ങി പേകുന്നവരാണ്. ചിലര്‍ സ്ഥിര താമസത്തിനും ഗുരുവായൂരി ഫ്ലാറ്റുകള്‍ വാങ്ങുന്നുണ്ട്. ഭൂരിഭാഗം ദിവസങ്ങളിലും ഫ്ലാറ്റുകള്‍ അടച്ചിടുന്നത് ഒഴിവാക്കാനായി ഹോട്ട അപ്പാര്‍ട്ട്‌മെന്റ് എന്ന രീതിയിലുള്ള പ്രോജക്ടുകള്‍ ഇപ്പോള്‍ ഗുരുവായൂരി നടന്നുവരുന്നുണ്ട്. തിരക്കുള്ള ദിവസങ്ങളി ഗുരുവായൂരി ഹോട്ടലുകള്‍ ഫുള്‍ ആകുമ്പോള്‍ ഭക്തര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഈ ഹോട്ട അപ്പാര്‍ട്ട്‌മെന്റി റൂം ലഭിക്കും. ഇത് ഫ്ലാറ്റ് വാങ്ങുന്നവര്‍ക്ക് ചെറിയ വരുമാനം ലഭിക്കാനും സഹായകമാവും. ഈ രീതിയിലുള്ള പ്രോജക്ടുകള്‍ക്കാണ് ഗുരുവായൂരി കൂടുത ഡിമാന്റ്. ലോകമെമ്പാടും നല്ലൊരു ശതമാനം ജനങ്ങളും പ്രോപ്പര്‍ട്ടിയി മുത മുടക്കുന്നവരാണ്. അതു പ്ലോട്ടുകളിലായാലും, അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ടുകളിലായാലും. ബിസിനസ്സ് ലാഭ നഷ്ടങ്ങള്‍ക്കു വിധേയമാണ്. എങ്കിലും പ്രോപ്പര്‍ട്ടി ബിസിനസ്സി പരാജയപ്പെടുന്നവര്‍ വിരളമായിരിക്കും. ഏതു ലൊക്കേഷനി വാങ്ങിയാലാണ് ലാഭം വര്‍ദ്ധിക്കുക, അതിനുള്ള സാദ്ധ്യതകള്‍ എന്തൊക്കെയാണ് മുതലായവ നിരീക്ഷിച്ച് പ്രാവര്‍ത്തികമാക്കുന്ന ഇന്‍വെസ്റ്റുമെന്റുകള്‍ സാധാരണഗതിയി പരാജയപ്പെടാറില്ല. ഇതുകൊണ്ടാകാം ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു പ്രിയമേറുന്നത്.സലിം അസോസിയേറ്റ്‌സിന്റെ നന്ദനം വില്ലാസ് ആന്റ് അപ്പാര്‍ട്ട്‌മെന്റ്‌സിന്റെ നിരവധി പ്രൊജക്ടുകള്‍ ഗുരുവായൂരില്‍ പുരോഗമിക്കുന്നുണ്ട്. ന്യൂലൈന്‍ ബി ഡേഴ്‌സിന്റെ മൂന്നു പ്രൊജക്ടുകള്‍ ഗുരുവായൂരിന്റെ പ്രൈം ലൊക്കേഷനുകളി പണി നടന്നുവരുന്നു. 12 ലക്ഷം രൂപ മുതല്‍ മേലോട്ടുള്ള ഫ്‌ലൂറ്റുകള്‍ ഇവിടെ ലഭ്യമാണ്. ഭവനം ബില്‍ഡേഴ്‌സിന്റെ ഭവനം റീജന്‍സി സര്‍വ്വീസ് അപ്പാര്‍ട്ട്‌മെന്റ്‌സ് പണി പുരോഗമിക്കുന്ന പ്രൊജക്ടാണ്. ഇന്ദ്രനീലം ബി ഡേഴ്‌സിന്റെ സാങ്റ്റം സാങ്‌റ്റോറം അപ്പാര്‍ട്ട്‌മെന്റ്‌സിന്റെയും, വില്ലാ പ്രൊജക്ട് വാന്റേജിന്റെയും പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നക്ഷത്ര ബി ഡേഴ്‌സിന്റെ നക്ഷത്ര ടോപാസ് ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് പ്രൊജക്ടിന്റെ പണി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു. സ്വന്തമായി വീടുണ്ടാക്കി, താമസിക്കാത്ത സമയത്ത് ഹോംസ്‌റ്റേ രീതിയില്‍ വാടകയ്ക്കു കൊടുക്കുന്നവര്‍, നാലും അഞ്ചും പേര്‍ ചേര്‍ന്ന് ഒരു വില്ലയോ ഫ്‌ലൂറ്റോ വാങ്ങി തൊഴാന്‍ വരുമ്പോള്‍ താമസിക്കുന്ന രീതി എന്നിങ്ങനെ പലരീതിയിലും ഭക്തജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഗുരുവായൂര്‍ ബില്‍ഡേഴ്‌സ് ഫോറം പ്രസിഡണ്ട് പി. എസ്. പ്രേമാനന്ദന്‍ പറഞ്ഞു.
ഇതിനിടയില്‍ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുന്ന ചില കമ്പനികള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ പ്രവണതയ്ക്ക് തടയിടാനായി ഗുരുവായൂരിലെ തന്നെ കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്ന് ഗുരുവായൂര്‍ ബില്‍ഡേഴ്‌സ് ഫോറം രൂപീകരിച്ചിട്ടുണ്ട്.
പി. എസ്. പ്രേമാനന്ദന്‍ പ്രസിഡണ്ടും പി. എ. റഷീദ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന പുറത്തു നിന്ന് വന്ന് ഗുരുവായൂരിന്റെ സല്‍പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രതയോടെ നിലകൊള്ളുന്നു.
ബില്‍ഡേഴ്‌സ് ഫോറം ഫോണ്‍: പ്രസി:9447380344, സെക്ര: 9745989006.