'ഹണ്‍ഡ്രഡ് സി.സി ബൈക്കും അതിലൊരു പൂജാഭട്ടും ഒക്കെയായി ടൗണില്‍ ചെത്തിനടക്കുന്നതാണ്' ഫാഷന്‍ എന്നു സിനിമകള്‍ പറയും. പക്ഷേ, ലൈംഗിക ജീവിതത്തിന് അതത്ര നന്നല്ല എന്നാണു പഠനങ്ങള്‍ പറയുന്നത്. പതിവായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ബീജസംഖ്യയും പുരുഷ ഹോര്‍മോണുകളും കുറയാന്‍ സാധ്യതയുണ്ടത്രെ. തുടര്‍ച്ചയായി ബൈക്കും മറ്റും ഓടിക്കുമ്പോള്‍ വൃഷണങ്ങളില്‍ നിരന്തരമായി കമ്പന ചലനങ്ങള്‍ ഏല്‍ക്കും. ഇത് വൃഷണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണു കണ്ടെത്തിയിട്ടുള്ളത്. ബൈക്കിലിരിക്കുമ്പോള്‍ നിരന്തരമുണ്ടാകുന്ന ഉരസല്‍ മൂലവും അല്ലാതെയുമുള്ള ചൂടും വൃഷണ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇത് ബീജസംഖ്യയും ലൈംഗിക ശേഷിയും കുറയാന്‍ ചിലരിലെങ്കിലും കാരണമായേക്കാം. ബൈക്ക് യാത്രകളില്‍ ഇറുക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, സീറ്റ് ചൂടാകാതെ നോക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതു നന്നായിരിക്കും.
പതിവായി ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ വൃഷണങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കണം. തണുത്ത വെള്ളത്തില്‍ ഇരുന്നിട്ടോ മറ്റോ വൃഷണങ്ങളെ തണുപ്പിക്കുകയാണു വേണ്ടത്. ചിലതരം ചികിത്സകളുടെ ഭാഗമായും മറ്റും ചൂടുവെള്ളത്തില്‍ ഏറെനേരം ഇരിക്കേണ്ടിവരാറുണ്ട് ചിലര്‍ക്ക്. ഇത് താല്‍ക്കാലികമായിട്ടാണെങ്കിലും ബീജസംഖ്യയില്‍ കുറവു വരുത്തും. ഇങ്ങനെ ഹിപ് ബാത്തും മറ്റും വേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ വൃഷണങ്ങള്‍ മാത്രം തണുപ്പിക്കുന്നതു നല്ലതാണ്.












കുട്ടികളില്ലാത്തതിന്റെ വേദന അനുഭവിക്കുന്ന ദമ്പതികളാണ് ഞങ്ങള്‍. എന്റെ ഭര്‍ത്താവിന് കൗണ്ടിങ് പ്രശ്നമുണ്ട്. ..




