
വത്തിക്കാന്‍: പോപ്പ് ബെനഡിക്ട് പതിനാറാമന് ആഢംബര കാര്‍ നിര്‍മാണക്കമ്പനിയായ മെഴ്‌സിഡിസ് ബെന്‍സ് പുതിയ സെക്യൂരിറ്റി വാഹനങ്ങള്‍ സമ്മാനിച്ചു. പോപ്പ് മൊബൈല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പോപ്പിന്റെ ഈ യാത്രാ വാഹനങ്ങള്‍ അതീവ സുരക്ഷ നല്‍കുന്നതോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദവുമാണ്. വെളുത്ത നിറത്തിലുള്ള രണ്ട് എം ക്ലാസ് വാഹനങ്ങളാണ് ബെന്‍സ് പോപ്പിന് നല്‍കിയത്.
പോപ്പിന് നിന്നുകൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ പാകത്തിലാണ് വാഹനങ്ങളുടെ പിന്‍വശം ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ബുളറ്റ് പ്രൂഫ് ഗ്ലാസുകളുമാണ്. 1980 മുതല്‍ ബെന്‍സ് പോപ്പിന് യാത്രാ വാഹനങ്ങള്‍ ഒരുക്കുന്നുണ്ട്. 1981ല്‍ പോപ്പിന് നേരെ തോക്കുപയോഗിച്ച് ആക്രമണമുണ്ടായ ശേഷമാണ് വാഹനത്തില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ കൂട്ടചേര്‍ത്തത്.
മറ്റൊരു പ്രമുഖ വാഹന കമ്പനിയായ റിനോയും പോപ്പിന് ഈയിടെ വാഹനങ്ങള്‍ സമ്മാനിച്ചിരുന്നു. അതീവ സുരക്ഷയോടു കൂടിയ ഇലക്ട്രിക്ക് കാറുകളായിരുന്നു റിനോയുടെ സമ്മാനം. എന്നാല്‍ റിനോയുടെ കാറുകളില്‍ നിന്ന് വ്യത്യസ്തമായി അണ്‍ലഡഡ് പെട്രോള്‍ കാറുകളാണ് പോപ്പിന് മെര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്