
പ്രകൃതിയെ പ്രണയിക്കുന്ന ഫോട്ടോഗ്രാഫറാണ് അജിത് അരവിന്ദ്. ലോകമെങ്ങും സഞ്ചരിക്കുകയും പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുള്ള നിശ്ചലഛായാഗ്രാഹകന്‍. ഫോട്ടോഗ്രാഫി രംഗത്തെ തന്റെ അറിവും അനുഭവവും അജിത് വായനക്കാരുമായി പങ്കുവെക്കുന്നു
'ഈ ഭൂമി നമ്മുടെ മുന്ഗാമികളില് നിന്ന് നമുക്ക് ലഭിച്ച അവകാശമല്ല, വരും തലമുറകളില്‍ നിന്ന് കടംകൊണ്ടതാണ്.'
പ്രകൃതിയിലേക്ക് ക്യാമറയുമായി ഇറങ്ങും മുമ്പ് ഇതോര്‍ക്കുക.
ഫോട്ടോഗ്രാഫി എന്നെ ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചു. അതില്‍ ആദ്യത്തെ പാഠം, എങ്ങിനെ 'കാണണം' എന്നതാണ്. എങ്ങിനെ 'നോക്കണം' എന്നല്ല ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപാഠം. എങ്ങിനെ നമുക്കു ചുറ്റുമുള്ള സൗന്ദര്യത്തെ അനുഭവിക്കണം, ദൈവത്തിന്റെ സര്ഗസൃഷ്ടിവൈഭവത്തെ എങ്ങിനെ ആസ്വദിക്കണം, വെളിച്ചത്തെ എങ്ങിനെ നോക്കിക്കാണണം, തിരിച്ചറിയണം തുടങ്ങി വേറെയും ഒട്ടേറെ കാര്യങ്ങള്‍ ഫോട്ടോഗ്രാഫിയാണ് എന്നെ പഠിപ്പിച്ചത്. ഞാനിപ്പോഴും അതു പഠിച്ചുകൊണ്ടേയിരിക്കുകയാണ്. പഠനം അവസാനിക്കുകയില്ല. ജീവിതം നിറപ്പകിട്ടുള്ളതാണെന്നു ഫോട്ടോഗ്രാഫി എന്നോട് പറഞ്ഞുകഴിഞ്ഞു!
Visit Ajith Aravind's Website