Mathrubhumi Logo
  9/11 Head

കഴുമരത്തിലേക്ക്

Posted on: 21 Nov 2012

മുഹമ്മദ് അജ്മല്‍ അമീര്‍ കസബ്: വിചാരണയും വിധിയും - നാള്‍വഴി

* 2008 നവംബര്‍ 26: മുംബൈയില്‍ അജ്മല്‍ കസബ് ഉള്‍പ്പടെ പത്ത് ഭീകരരുടെ ആക്രമണം.
* നവം. 27: പുലര്‍ച്ചെ 1.30 , കസബിനെ പോലീസ് പിടികൂടി തടങ്കലിലാക്കുന്നു.
* നവം. 29: എന്‍.എസ്.ജി. കമാന്‍ഡോകളുടെ വളഞ്ഞാക്രമണം, 9 ഭീകരരും കൊല്ലപ്പെട്ടു
* നവം. 30: പോലീസിനുമുമ്പില്‍ കസബിന്റെ കുറ്റസമ്മതം.
* ഡിസംബര്‍ 27/28: കസബിന് സാക്ഷികള്‍ക്ക് മുന്നില്‍ തിരിച്ചറിയല്‍ പരേഡ്
* 2009 ജന. 16: കസബിന്റെ വിചാരണയ്ക്കായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയില്‍ തിരഞ്ഞെടുത്തു
* ഫിബ്ര. 20/21: മജിസ്‌ട്രേട്ടിനുമുന്നില്‍ കസബിന്റെ കുറ്റസമ്മതമൊഴി
* ഫിബ്ര. 22: ഉജ്ജ്വല്‍ നികമിന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയമനം
* ഫിബ്ര . 25: കസബിനും മറ്റുരണ്ടുപേര്‍ക്കുമെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
* ഏപ്രില്‍ 17: കോടതിയില്‍ കസബ് കുറ്റസമ്മതം പിന്‍വലിക്കുന്നു
* ഏപ്രില്‍ 20: 312 കുറ്റങ്ങള്‍ കസബിന്റെ പേരില്‍ പ്രോസിക്യൂഷന്‍ ചുമത്തി
* മെയ് 6: കുറ്റപത്രം നല്‍കി . എന്നാല്‍, കസബ് കുറ്റം നിഷേധിച്ചു.
* മെയ് 8: ആദ്യ ദൃക്‌സാക്ഷി കസബിനെ തിരിച്ചറിഞ്ഞു.
* ജൂണ്‍ 23: കേസുമായി ബന്ധപ്പെട്ട് ഹാഫിസ് സയീദ്, സാകി ഉര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ 22 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
*ഡിസം. 16: കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയായി
* ഡിസം. 18: കസബ് മുഴുവന്‍ കുറ്റങ്ങളും നിഷേധിക്കുന്നു
*2010 മാര്‍ച്ച് 31: കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി, വിധി പറയുന്നത് മേയ് മൂന്നിലേക്ക് മാറ്റി.
*മേയ് 3: കസബ് കുറ്റക്കാരനെന്ന് കോടതി വിധി. മറ്റു പ്രതികളായ സബൗദ്ദീന്‍ അഹമ്മദിനെയും ഫഹീം അന്‍സാരിയെയും കുറ്റവിമുക്തരാക്കി.
*മേയ് 6: വിചാരണക്കോടതി കസബിന് വധശിക്ഷ വിധിച്ചു
*2011 ഫിബ്ര. 21: കസബിന്റെ വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവെച്ചു.
*മാര്‍ച്ച് : ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കസബ് സുപ്രീംകോടതിക്ക് കത്തയച്ചു.
* ഒക്ടോ. 10: കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി താത്കാലികമായി തടഞ്ഞു.
* ഒക്ടോ. 10: ചെറുപ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവുചെയ്യണമെന്ന് സുപ്രീംകോടതിയില്‍ കസബിന്റെ അപേക്ഷ. താന്‍ തീവ്രവാദികളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിനിരയായെന്നും കസബ് .
* ഒക്ടോ. 18: സബൗദ്ദീനെയും ഫഹീമിനെയും വിട്ടയച്ചത് റദ്ദാക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.
* 2012 ജനവരി 31: തനിക്ക് സ്വതന്ത്രവും നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്ന് കസബ് കോടതിയെ അറിയിച്ചു.
* ഫിബ്ര. 23: മുംബൈ ആക്രമണം സംബന്ധിച്ച് പാകിസ്താന്‍ ഭീകരര്‍ നടത്തിയ സംഭാഷണങ്ങളും കൂട്ടക്കൊലയുടെ സി.സി.ടി.വി. ദൃശ്യങ്ങളും കോടതി പരിശോധിച്ചു.
* ഏപ്രില്‍ 25: രണ്ടരമാസം നീണ്ട മാരത്തോണ്‍ വിചാരണയ്ക്ക് ശേഷം സുപ്രീംകോടതി വിധി
* ആഗസ്ത് 29: കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. രണ്ട് ഇന്ത്യന്‍ കൂട്ടാളികളെയും കുറ്റവിമുക്തരാക്കിയ നടപടിയും ശരിവച്ചു.
* ഒക്ടോബര്‍ 16: കസബിന്റെ ദയാഹര്‍ജി തള്ളാന്‍ രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം
* നവംബര്‍ 5: കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
* നവം. 8: രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ വിവരം മഹാരാഷ്ട്ര സര്‍ക്കാറിനെ അറിയിക്കുന്നു

നവംബര്‍ 21, 2012: പുണെയിലെ യെര്‍വാദ ജയിലില്‍ രാവിലെ 7.30-ന് കസബിനെ തൂക്കിക്കൊന്നു



ganangal
Photogallery1
Photogallery2
GAP
Discuss