Mathrubhumi Logo
  9/11 Head

ആദ്യം ഗോഡ്‌സെ; ഇപ്പോള്‍ കസബ്‌

Posted on: 21 Nov 2012

മുംബൈ:സ്വതന്ത്ര ഇന്ത്യയില്‍ വധശിക്ഷയ്ക്ക് വിധേയനാവുന്ന 56-ാമത്തെ വ്യക്തിയാണ് പാകിസ്താന്‍കാരനായ അജ്മല്‍ കസബ്. 2004-ലാണ് ഇതിനുമുമ്പ് വധശിക്ഷ നടപ്പാക്കിയത്. 14-കാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി ധനഞ്ജയ് ചാറ്റര്‍ജിയെ കൊല്‍ക്കത്തയിലെ അലിപുര്‍ സെന്‍ട്രല്‍ ജയിലിലാണ് അക്കൊല്ലം ആഗസ്ത്14-ന് തൂക്കിക്കൊന്നത്.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയുമാണ്. 1949 നവംബര്‍ 15-ന് അംബാല ജയിലില്‍ ഇരുവരെയും ഒന്നിച്ചാണ് തൂക്കിലേറ്റിയത്.
ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത്‌വന്ത് സിങ്ങിനെയും കേഹാര്‍ സിങ്ങിനെയും 1980-കളുടെ ഒടുവിലാണ് തൂക്കിക്കൊന്നത്.
രാജീവ്ഗാന്ധി വധക്കേസില്‍ 26 പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷവിധിച്ചെങ്കിലും സുപ്രീം കോടതി 23 പേരുടെ ശിക്ഷ ഇളവുചെയ്തു. ബാക്കി മൂന്നുപേരുടെ ദയാഹര്‍ജി രാഷ്ട്രപതി കഴിഞ്ഞവര്‍ഷം തള്ളിയെങ്കിലും ഇപ്പോഴും നിയമക്കുരുക്കുകളിലാണ്.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന് സുപ്രീംകോടതി 2004-ല്‍ വധശിക്ഷ വിധിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.



ganangal
Photogallery1
Photogallery2
GAP
Discuss