ഭീകരതയുടെ മുഖം
Posted on: 21 Nov 2012
മുംബൈ: ചാരനിറത്തിലുള്ള കാര്‍ഗോ പാന്റ്‌സും നീല ഷര്‍ട്ടും ധരിച്ച് ഒരു കൈയില്‍ യന്ത്രത്തോക്കുമേന്തി ഛത്രപതി ശിവജി ടെര്‍മിനസില്‍ തുരുതുരാ വെടിയുതിര്‍ത്ത് നീങ്ങിയ ചെറുപ്പക്കാരന്‍. 2008 നവംബര്‍ 26-ന് ടെലിവിഷന്‍ ദൃശ്യങ്ങളിലാണ് ആ രൂപം ആദ്യം പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യയിലേക്ക് കടല്‍കടന്നെത്തിയ 10 ഭീകരരില്‍ ജീവനോടെ പിടിക്കാനായ ആ ചെറുപ്പക്കാരന്റെ പേര് പിന്നീടാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. മുഹമ്മദ് അജ്മല്‍ അമീര്‍ കസബ്, ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തകന്‍. പിന്നീട് ആ മുഖവും പേരും 166 നിരപരാധികളുടെ ജീവനെടുത്ത ഭീകരതയുടെ മുഖവും പ്രതീകവുമായി മാറുകയായിരുന്നു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫരീദ്‌കോട്ട് ഗ്രാമത്തിലാണ് കസബിന്റെ ജനനം. ദഹിപൂരി വില്പനക്കാരനായ അമീര്‍ഷബാന്റെ മകന് ദാരിദ്ര്യമായിരുന്നു കൂട്ട്. നാട്ടില്‍ തൊഴിലില്ലാതെ അലയുമ്പോഴാണ് 'ലഷ്‌കര്‍ ഇ തൊയ്ബ' അവനെ കണ്ടെത്തുന്നത്. 'ജിഹാദ്'(വിശുദ്ധയുദ്ധം) എന്ന മുദ്രാവാക്യം അവനെ അവരിലേക്കടുപ്പിച്ചു. 2005-ല്‍ വീടുവിട്ടിറങ്ങിയ അവന്‍ പിന്നീട് മുംബൈ ആക്രമണത്തിന് ഏതാനും മാസം മുമ്പാണ് ഉമ്മയുടെ 'അനുഗ്രഹം' തേടിയെത്തിയത്.
പാക്കധീനകശ്മീരിലെ മുസഫറാബാദില്‍ നടത്തിയ ഭീകരക്യാമ്പില്‍ മുംബൈ ആക്രമണത്തിന് തിരഞ്ഞെടുക്കപ്പെട്ട 24 പേരിലൊരാള്‍ അജ്മല്‍ കസബായിരുന്നു. യന്ത്രമനുഷ്യനെപ്പോലെ ആജ്ഞകള്‍ അനുസരിക്കുന്ന കസബ് 'ലഷ്‌കര്‍' നേതൃത്വത്തിന്റെ പ്രിയപ്പെട്ടവനായി.
''ഞാന്‍ ചെയ്തത് ശരിയാണ്, അതില്‍ കുറ്റബോധമില്ല'' എന്നാണ് പിടിയിലായ ആദ്യനാളുകളില്‍ കസബ് പറഞ്ഞത്. വെടിയേറ്റ പരിക്കുകളുമായി മുംബൈയിലെ ആസ്പത്രിയില്‍ കഴിയുമ്പോള്‍, തനിക്ക് ഇനി ജീവിക്കേണ്ടെന്നും അവന്‍ വിലപിച്ചു. ''അള്ളാഹുവാണേ, ഇനിയൊരിക്കലും ഞാന്‍ ഈ തെറ്റ് ആവര്‍ ത്തിക്കില്ല. അള്ളാഹു എനിക്ക് മാപ്പുതരട്ടെ''-തൂക്കിലേറും മുമ്പ് കസബ്ിന്റെ പ്രാര്‍ഥന അതായിരുന്നു.