മുഖ്യമന്ത്രി അനുശോചിച്ചു Posted on: 23 Nov 2010
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ മലയാള ചലച്ചിത്രലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മങ്കടയുടെ നിര്യാണത്തില്‍ മന്ത്രി എം.എ. ബേബി അനുശോചിച്ചു.