പൊലിഞ്ഞത് മങ്കടയുടെ വള്ളാല്‍പ്പാട് തമ്പുരാന്‍
Posted on: 23 Nov 2010

മലപ്പുറം: സിനിമാലോകത്തെ തിരക്കുകള്‍ക്കിടയിലും മങ്കട എന്ന നാട്ടിന്‍പുറത്തിന്റെ സൗന്ദര്യം മനസ്സില്‍ സൂക്ഷിച്ച വ്യക്തി. മികച്ച ഛായാഗ്രാഹകനായി വളര്‍ന്നപ്പോഴും മങ്കട എന്ന ഗ്രാമത്തെ അദ്ദേഹം മറന്നിരുന്നില്ല. ഇടയ്ക്കിടെ മങ്കടയിലെ തന്റെ കോവിലകത്ത് എത്തിയിരുന്ന അദ്ദേഹം പഴമക്കാരുമായി ഹൃദ്യമായ ആത്മബന്ധം സൂക്ഷിച്ചിരുന്നു.
വള്ളുവനാട് രാജവംശത്തിലെ രണ്ടാം സ്ഥാനിയായ വള്ളാല്‍പ്പാട് തമ്പുരാനായിരുന്നു മങ്കടക്കാര്‍ക്ക് രവിവര്‍മ. വള്ളുവക്കോനാതിരിയാണ് ഒന്നാംസ്ഥാനി. മങ്കട കോവിലകത്ത് ജനിച്ചുവളര്‍ന്ന ഇദ്ദേഹം മങ്കട, കടന്നമണ്ണ, ആയിരനാഴി, അരിപ്ര കോവിലകങ്ങളിലെ തലമുതിര്‍ന്ന രണ്ടാമത്തെ അംഗവുമാണ്. നാട്ടില്‍ എപ്പോള്‍ എത്തിയാലും തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്ന രവിവര്‍മ തനിക്ക് ആദ്യം ലഭിച്ച അവാര്‍ഡ് തുക ക്ഷേത്രത്തിനാണ് കൈമാറിയത്. അവാര്‍ഡ് കിട്ടുമ്പോഴൊക്കെ മങ്കടയിലെ ജനങ്ങള്‍ അദ്ദേഹത്തിന് സ്വീകരണവും നല്‍കിയിരുന്നു. ചെന്നൈയില്‍ സഹോദരിക്കൊപ്പം താമസിച്ചുവന്നിരുന്ന അദ്ദേഹം ഒന്നരവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്.
മങ്കടയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വായനശാല തുടങ്ങുന്നതിലും മുന്‍പന്തിയിയല്‍ നിന്ന രവിവര്‍മ കോവിലകത്തിനു പുറമെ മറ്റൊരു വീടുകൂടി ഇവിടെ പണിതിരുന്നു. എന്നാല്‍ ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല.