സാംസ്‌കാരിക നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിച്ചു
Posted on: 21 Nov 2010
കോഴിക്കോട്: ചലച്ചിത്ര, നാടക രംഗങ്ങളില്‍ നിറഞ്ഞുനിന്ന ശാന്താദേവിയുടെ നിര്യാണം അറിഞ്ഞതോടെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെപ്രമുഖര്‍ മൃതദേഹത്തില്‍ അന്ത്യോപാരം അര്‍പ്പിക്കാനെത്തി.
ശനിയാഴ്ച രാത്രി മിംസ് ആസ്പത്രിയില്‍ മരിച്ച ശാന്താദേവിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആദ്യമെത്തിയത് ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരനായിരുന്നു. ശാന്താദേവിയുടെ മകന്‍ സുരേഷ്‌കുമാറും സഹോദരി ലക്ഷ്മിയുമാണ് മരണസമയത്ത് ഒപ്പമുണ്ടായിരുന്നത്.
രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ടി.വി. ബാലന്‍, എന്‍.ഇ. ബാലകൃഷ്ണമാരാര്‍, ഭാസി മലാപ്പറമ്പ്, എം.കെ. രാഘവന്‍ എം.പി., ജില്ലാ കളക്ടര്‍ പി.ബി. സലീം, പുരുഷന്‍ കടലുണ്ടി, അഡ്വ. എം. രാജന്‍, അഡ്വ. വീരാന്‍കുട്ടി തുടങ്ങിയവര്‍ ആസ്പത്രിയിലും മീഞ്ചന്തയിലെ വീട്ടിലുമായി എത്തി.