Mathrubhumi Logo
  santha devi

കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ ശാന്താദേവി

Posted on: 21 Nov 2010

ശാന്താദേവി കടപ്പെട്ടിരുന്നത് കോഴിക്കോട് അബ്ദുള്‍ഖാദറിനോടാണ്. എപ്പോഴും അവരത് പറയുമായിരുന്നു.

'നീലക്കുയിലി'ലെ ''എങ്ങനെ നീ മറക്കും കുയിലേ...'' എന്ന ഗാനം പാടിയ കോഴിക്കോട് അബ്ദുള്‍ഖാദര്‍, ലെസ്ലി ആന്‍ഡ്രൂസായിരുന്ന കാലത്ത് ശാന്താദേവിയുടെ അയല്‍ക്കാരനായിരുന്നു. പിന്നീട് റങ്കൂണില്‍ പോയി സൂഫിഗായകരുമായി പരിചയപ്പെട്ടു തിരിച്ചെത്തിയപ്പോള്‍ അബ്ദുള്‍ഖാദറായി.

അബ്ദുള്‍ഖാദര്‍ കണ്ട ദമയന്തി, ജീവിതയാഥാര്‍ഥ്യങ്ങളോട് പടപൊരുതാന്‍ കഴിയാതെ പതറിനില്‍ക്കുന്ന, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയായിരുന്നു; ഒരു കുഞ്ഞിന്റെ അമ്മ. കോഴിക്കോടിന്റെ കലാരംഗത്ത് തിളങ്ങിനിന്ന അബ്ദുള്‍ഖാദറിന് ദമയന്തിയുടെ ദുഃഖം താങ്ങാനായില്ല. അദ്ദേഹം അവരുടെ രക്ഷകനായി. അതോടെ, ദമയന്തി ശാന്താദേവിയെന്ന നടിയായി.

ഒരു ജീവിതോപാധി മാത്രമല്ല, ജീവിതംതന്നെയാണ് അബ്ദുള്‍ഖാദര്‍ ശാന്താദേവിക്കു നല്കിയത്. ആ ദാമ്പത്യത്തിലാണ് സത്യജിത്തെന്ന മകന്‍ ജനിച്ചത്. ശാന്താദേവിയുടെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിനങ്ങളാണ് അബ്ദുള്‍ഖാദറിന്റെ മരണത്തോടെ ഇല്ലാതായത്.



ganangal
santhadevi
santhadevi-photos....

വീഡിയോ

--------------------------------------------- More Videos

Discuss