Mathrubhumi Logo
  santha devi

ബാഷ്‌പാഞ്ജലി

Posted on: 21 Nov 2010

തിരുവനന്തപുരം: കോഴിക്കോട് ശാന്താദേവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു. മലയാളസിനിമയ്ക്കും നാടകത്തിനും അവര്‍ നല്‍കിയ സംഭാവന നിസ്തുലമാണ്. അവരുടെ നിര്യാണം കലാകേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.കോഴിക്കോട് ശാന്താദേവിയുടെ നിര്യാണത്തില്‍ മന്ത്രിമാരായ എം.എ.ബേബി, എം.വിജയകുമാര്‍, ബിനോയ് വിശ്വം എന്നിവരും അനുശോചിച്ചു.

പി.വി. ഗംഗാധരന്‍


കോഴിക്കോട്: ശാന്താദേവിയുടെ നിര്യാണത്തോടെ മലയാളസിനിമയ്ക്ക് നഷ്ടപ്പെട്ടത് ഒരമ്മയെയാണെന്ന് ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ''ഒരുപാട് കഥാപാത്രങ്ങളെ മികവുറ്റതാക്കിയ അവരുടെ പേര് മലയാളസിനിമ-നാടകചരിത്രത്തില്‍ അനശ്വരമായി നിലനില്‍ക്കും. ശാന്താദേവിയുമായി എനിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്''-പി.വി. ഗംഗാധരന്‍ അനുസ്മരിച്ചു.

എം.കെ. രാഘവന്‍


കോഴിക്കോട്: മലയാളസിനിമയില്‍ അമ്മവേഷങ്ങളിലൂടെ സ്വതഃസിദ്ധമായ അഭിനയപാടവം കാഴ്ചവെച്ച നടിയായിരുന്നു കോഴിക്കോട് ശാന്താദേവിയെന്ന് എം.കെ. രാഘവന്‍ എം.പി. അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സ്ത്രീകള്‍ നാടകരംഗത്തേക്ക് ഇറങ്ങാന്‍ മടിച്ചുനിന്ന കാലഘട്ടത്തില്‍ ശാന്താദേവി കഥാപാത്രങ്ങളെ വെല്ലുവിളിയായാണ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മാമുക്കോയ

ബേപ്പൂര്‍: ശാന്താദേവിയുടെ ജീവിതാവസാനകാലം ദുരന്തംനിറഞ്ഞതായിരുന്നുവെന്നും മരണം അവര്‍ക്ക് അനുഗ്രഹമായെന്നും നടന്‍ മാമുക്കോയ പറഞ്ഞു. നാടക- സിനിമാവേദിയില്‍ മാമുക്കോയയ്ക്ക് ശാന്താദേവിയുമായി അരനൂറ്റാണ്ടുകാലത്തെ ബന്ധമുണ്ട്.
''ശാന്തേടത്തി അഭിനം തുടങ്ങുന്നതിനുമുമ്പുതന്നെ കോഴിക്കോട് അബ്ദുള്‍ഖാദറും ബാബുരാജും പ്രത്യക്ഷപ്പെട്ട വേദികളില്‍ പാടിയിരുന്നു. പിന്നീടാണ് നാടകത്തിലും സീരിയലുകളിലും സിനിമയിലുമൊക്കെ വന്നത്. ഞങ്ങള്‍ ഒരു കുടുംബംപോലെയാണ് ജീവിച്ചത് ''-മാമുക്കോയ അനുസ്മരിച്ചു.

മമ്മൂട്ടി


കോഴിക്കോട്: സിനിമയ്ക്കുവേണ്ടി സമര്‍പ്പിച്ച ജീവിതമാണ് ശാന്താദേവിയുടേതെന്ന് നടന്‍ മമ്മൂട്ടി അനുശോചിച്ചു. എല്ലായേ്പാഴും അഭിനയത്തെപ്പറ്റിയാണ് അവര്‍ ചിന്തിച്ചത്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മറക്കാനുള്ള മരുന്നായി ശാന്താദേവി അഭിനയത്തെ മാറ്റി. എല്ലാവര്‍ക്കും കലര്‍പ്പില്ലാത്ത സ്‌നേഹം നല്‍കിയ ശാന്താദേവിയുടെ നിര്യാണത്തോടെ മയലാള ചലച്ചിത്രമേഖലയ്ക്ക് മികച്ച അഭിനേത്രിയെയാണ് നഷ്ടമായതെന്നും മമ്മൂട്ടി പറഞ്ഞു.





ganangal
santhadevi
santhadevi-photos....

വീഡിയോ

--------------------------------------------- More Videos

Discuss