Mathrubhumi Logo
  santha devi

മിന്നിമറയുന്ന ഭാവങ്ങള്‍ Posted on: 21 Nov 2010

ശാന്താദേവിയെ അരങ്ങിലെത്തിച്ച വാസുപ്രദീപ് അനുസ്മരിക്കുന്നു

ജന്മസിദ്ധമായ അഭിനയസിദ്ധിയായിരുന്നു ശാന്താദേവിയുടേത്. ഏതെങ്കിലും നാടകക്കളരിയിലോ കോളേജിലോ പോയി നേടിയതല്ല അവരുടെ അഭിനയ ചാരുത. മുഖത്ത് ഭാവങ്ങള്‍ ഞൊടിയിടകൊണ്ട് മിന്നിമറയും. അതുതന്നെയാണ് അഭിനേത്രിയുടെ കരുത്തും.

കോഴിക്കോട് അബ്ദുല്‍ ഖാദറാണ് ശാന്താദേവിയെപ്പറ്റി എന്നോട് പറഞ്ഞത്. പ്രദീപ് പ്രൊഡക്ഷന്റെ ബാനറില്‍ അപ്പുനായര്‍ സംവിധാനം ചെയ്ത എന്റെ 'സ്മാരകം' എന്ന നാടകത്തില്‍ ഒരു നടിയെവേണം. ഖാദറും ഞാനുമാണ് ശാന്താദേവിയുടെ പുതിയറയിലെ വീട്ടില്‍ പോയത്. എന്നെ കണ്ടയുടന്‍ ശാന്തേടത്തി ചോദിച്ചു: ''അറിയാമോ! പുതിയറ സഭാ സ്‌കൂളില്‍ നമ്മള്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട്...''.

അന്ന് ശാന്തേടത്തിക്ക് ഏതാണ്ട് 20 വയസ്സ് പ്രായംവരും. നാടകത്തില്‍ ശാന്തേടത്തി ആമിന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഞാന്‍ ആമിനയുടെ കാമുകന്‍ പ്രഭാകരന്‍. ആമിനയുടെ ഉമ്മയായി നെല്ലിക്കോട് ഭാസ്‌കരനാണ് വേഷമിട്ടത്. ശാന്തേടത്തി കഴിവുള്ള നടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടത് അപ്പോഴാണ്. പിന്നെ എന്റെ ഒരു ചിരി, കണ്ണാടിക്കഷ്ണങ്ങള്‍, കുടുക്കകള്‍, നിലവിളി തുടങ്ങിയ ഒട്ടേറെ നാടകങ്ങളില്‍ ശാന്തേടത്തി അഭിനയിച്ചു. കുടുക്കകളില്‍ ഹെഡ്മിസ്ട്രസിന്റെ വേഷത്തിന് ശാന്തേടത്തിക്ക് മികച്ച നടിക്കും എനിക്ക് മികച്ച നടനും ഉള്ള തിരുവനന്തപുരം വിക്രമന്‍ നായര്‍ ട്രോഫി ലഭിച്ചു.

കോഴിക്കോട്ടുള്ളപ്പോഴെല്ലാം ശാന്താദേവി മിഠായിത്തെരുവിലെ പ്രദീപ് ആര്‍ട്‌സില്‍ വരുമായിരുന്നു. കഴിഞ്ഞ രണ്ടുമാസം മുന്‍പ് അവര്‍ എന്റെ വീട്ടിലെത്തി. ഭക്ഷണം കഴിച്ച് പോയതാണ്. പിന്നീട് ഞങ്ങള്‍ കണ്ടിട്ടില്ല. ഇപ്പോള്‍ മരണവാര്‍ത്ത അറിയുന്നു - വാസുപ്രദീപ് പറഞ്ഞു.




ganangal
santhadevi
santhadevi-photos....

വീഡിയോ

--------------------------------------------- More Videos

Discuss