അന്ത്യോപചാരമര്‍പ്പിക്കാന്‍ രൂപ്കലയിലേക്ക് ജനപ്രവാഹം
Posted on: 02 Aug 2010
കേന്ദ്രമന്ത്രി വയലാര്‍രവി, സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കേന്ദ്ര സഹമന്ത്രി കെ.വി.തോമസ്, സംസ്ഥാന മന്ത്രിമാരായ ഡോ.തോമസ് ഐസക്, ജി.സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ജോസ് തെറ്റയില്‍, ബിനോയ് വിശ്വം, എം.എ.ബേബി, മുല്ലക്കര രത്‌നാകരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, നിയുക്ത മന്ത്രി വി.സുരേന്ദ്രന്‍ പിള്ള, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം.പി.മാരായ ജോസ് കെ.മാണി, കെ.പി.ധനപാലന്‍, പീതാംബരക്കുറുപ്പ്, ആന്‍േറാ ആന്‍റണി, പി.രാജീവ്, പി.ജെ.കുര്യന്‍, എം.എല്‍.എ.മാരായ കെ.എം.മാണി, പി.ജെ. ജോസഫ്, കെ.സി.ജോസഫ്, ജോസഫ് എം.പുതുശ്ശേരി, പ്രൊഫ.എന്‍.ജയരാജ്, സി.എഫ്.തോമസ്, വി.എന്‍.വാസവന്‍, തോമസ് ഉണ്ണിയാടന്‍, ജി.കാര്‍ത്തികേയന്‍, റോഷി അഗസ്റ്റിന്‍, ടി.യു.കുരുവിള, അല്‍ഫോണ്‍ കണ്ണന്താനം, കെ.ബി.ഗണേഷ്‌കുമാര്‍, എന്‍.എസ്.എസ്. സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ്, മുന്‍ മന്ത്രിമാരായ എം.പി.ഗോവിന്ദന്‍ നായര്‍, പന്തളം സുധാകരന്‍, മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, അബ്ദുള്‍ സമദ് സമദാനി, ഇബ്രാഹിംകുഞ്ഞ്, മുന്‍ എം.പി. അബ്ദുള്‍വഹാബ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ, മാര്‍ത്തോമ്മ സഭ പരമാധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍, ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ വട്ടപ്പാറ, മാര്‍ കുറിയാക്കോസ് കുന്നശ്ശേരി, സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, വിജയപുരം രൂപതാ മെത്രാന്‍ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍, സാഹിത്യകാരന്‍ കെ.എല്‍.മോഹനവര്‍മ്മ, സിനിമാനടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സംവിധായകരായ ഷാജി കൈലാസ്, ജയരാജ്, ജോഷി മാത്യു, സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ്, മാധ്യമ പ്രവര്‍ത്തകന്‍ ടി.ജെ.എസ്.ജോര്‍ജ്, ജയ്ഹിന്ദ് ടി.വി. ചീഫ് എഡിറ്റര്‍ കെ.പി.മോഹനന്‍, ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍, കൈരളി ടി.വി. മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനംഗം ഡോ.സിറിയക് തോമസ്, ശോഭാ ഡവലപ്പേഴ്‌സ് എംഡി പി.എന്‍.സി.മേനോന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, എം.എം.ഹസ്സന്‍, ജോസഫ് വാഴയ്ക്കന്‍, ഷിബു ബേബിജോണ്‍, എ.സി.ജോസ്, അജയ് തറയില്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, ലതികാ സുഭാഷ്, കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍, കേരള കൗമുദി മാനേജിങ് ഡയറക്ടര്‍ എം.എസ്.രവി, മാനേജിങ് എഡിറ്റര്‍ ദീപു രവി, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി.സി.ജോജോ, മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ്, മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.രാജന്‍ ഗുരുക്കള്‍, കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ.ആര്‍.വിശ്വംഭരന്‍, കോട്ടയം നഗരസഭാധ്യക്ഷ ബിന്ദു സന്തോഷ്‌കുമാര്‍, ഓയില്‍ പാം ഇന്ത്യ ചെയര്‍മാന്‍ അഡ്വ.വി.ബി.ബിനു എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുവേണ്ടി കോട്ടയം ഡി.സി.സി. സെക്രട്ടറി എം.ജി.ശശിധരന്‍ റീത്ത് സമര്‍പ്പിച്ചു.