Mathrubhumi Logo
  km mathew

അക്ഷരംപ്രതി അനുസരിച്ചയാള്‍ - ഡോ. ജോര്‍ജ് ജേക്കബ്ബ്

Posted on: 01 Aug 2010

തുടര്‍ച്ചയായുള്ള ചികിത്സകൊണ്ടാണ് ജീവന്‍ നിലനില്‍ക്കുന്നതെന്ന് കെ.എം. മാത്യു എപ്പോഴും തന്നോട് പറയുമായിരുന്നെന്ന് അദ്ദേഹത്തെ കഴിഞ്ഞ 50 വര്‍ഷമായി ചികിത്സിച്ച ഡോക്ടര്‍ ജോര്‍ജ് ജേക്കബ്ബ് ഓര്‍മ്മിക്കുന്നു. കോട്ടയം കാരിത്താസ് ആസ്​പത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയാണ് ഡോ. ജോര്‍ജ് ജേക്കബ്ബ്.
അദ്ദേഹം കഴിഞ്ഞ എട്ടുവര്‍ഷമായി വീട്ടിലും ആസ്​പത്രിയിലുമായി തീവ്രപരിചരണത്തിലായിരുന്നു. 1956- 57 കാലത്ത് വെല്ലൂര്‍ മെഡിക്കല്‍ മിഷനില്‍വച്ചായിരുന്നു ആദ്യം അദ്ദേഹം എന്റെയടുത്ത് ചികിത്സയ്‌ക്കെത്തിയത്.
നടക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുന്നെന്നാണ് അദ്ദേഹം എന്നോട് അന്ന് പറഞ്ഞത്. പിന്നീട് 1967- 68 കാലത്തും അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായി. അന്ന് വീട്ടില്‍പോയി ചികിത്സിച്ചു. 1978-80 സമയത്ത് നാഡീസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് പേസ്‌മേക്കര്‍ ഘടിപ്പിച്ചു. മദ്രാസ് മെഡിക്കല്‍ മിഷനിലായിരുന്നു ചികിത്സ. 1990-ല്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയനടത്തി പിന്നീട് അദ്ദേഹത്തെ ചെന്നൈ വിജയാ ആസ്​പത്രിയില്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കി- ഡോക്ടര്‍ ഓര്‍മ്മിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം അക്ഷരം പ്രതി അനുസരിക്കുമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.



ganangal
video km mathu
photogallery km mathu


മറ്റു വാര്‍ത്തകള്‍

  12 »

അനുശോചനം

എന്നും മാര്‍ഗദര്‍ശി -പി.വി. ചന്ദ്രന്‍ കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു. Read More

Discuss