Mathrubhumi Logo
  km mathew

വലിപ്പച്ചെറുപ്പം നോക്കാത്ത വ്യക്തി - മാര്‍ത്താണ്ഡവര്‍മ്മ

Posted on: 01 Aug 2010

വലിപ്പച്ചെറുപ്പം നോക്കാത്ത കുലീനനായിരുന്നു കെ.എം.മാത്യു. എല്ലാ കാര്യങ്ങളിലും ശ്രദ്ധപതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ പ്രവര്‍ത്തനമേഖലയില്‍ ഒന്നിനും ഒരു കുറവും വരുത്താതെ എല്ലായിടത്തും അദ്ദേഹത്തിന്റെ ദൃഷ്ടി എത്തി. നാലുവര്‍ഷം മുമ്പാണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്. അതും കോട്ടയത്ത് മനോരമയില്‍നടന്ന ഒരു ചടങ്ങില്‍. മാത്യുവിന്റെ ആത്മകഥാംശമുള്ള 'എട്ടാമത്തെ മോതിരം' എന്ന കൃതിയുടെ പ്രകാശനച്ചടങ്ങായിരുന്നു അത്. ഞാനായിരുന്നു അധ്യക്ഷന്‍. ഇരുപതുവര്‍ഷത്തെ പരിചയമാണ് ഞങ്ങള്‍ തമ്മിലുള്ളത് - ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അനുസ്മരിച്ചു.എന്റെ പുതിയ പുസ്തകം അച്ചടിക്കാന്‍ ഏറ്റവും ഉത്സാഹം കാട്ടിയത് കെ.എം.മാത്യുവായിരുന്നു. അതൊരു വായനയുടെ പുസ്തകമല്ല, കാഴ്ചയുടെ പുസ്തകമായിരുന്നു. എന്റെ ചെറുപ്പം മുതല്‍ ഞാനെടുത്ത 365 ഓളം ചിത്രങ്ങള്‍ ഒരിക്കല്‍ കണ്ടപ്പോള്‍ എന്നോടുചോദിച്ചു, എന്തിനാ ഈ ചിത്രങ്ങള്‍ ഇങ്ങനെ വെറുതെ വെച്ചിരിക്കുന്നതെന്ന്. ഞാന്‍ വെറുതെ അച്ചടിച്ചുതരാം, ഞങ്ങളുടെ പ്രിന്റിങ് പ്രസില്‍ ആവശ്യക്കാര്‍ക്ക് അതു നല്‍കാമല്ലൊ. നാല് പുസ്തകങ്ങളായിട്ടാണ് അത് അച്ചടിക്കാന്‍ തീരുമാനിച്ചത്. മാത്യുതന്നെ മുന്‍കൈയെടുത്ത് അത് അച്ചടിക്കുകയും ചെയ്തു.

മാത്യു എനിക്ക് സുഹൃത്തിനു തുല്യനായ സഹോദരനായിരുന്നു. മലയാള മനോരമയെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പരിശ്രമങ്ങളാണ്. വലിയൊരു ഉത്തരവാദിത്വം തന്റെ പിന്‍മുറക്കാരെ ഏല്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്. ആ വലിയ ഉത്തരവാദിത്വം കൃത്യതയോടെ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും പിന്‍മുറക്കാര്‍ക്കും കഴിയുമെന്നാണ് എന്റെ വിശ്വാസം.



ganangal
video km mathu
photogallery km mathu


മറ്റു വാര്‍ത്തകള്‍

  12 »

അനുശോചനം

എന്നും മാര്‍ഗദര്‍ശി -പി.വി. ചന്ദ്രന്‍ കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു. Read More

Discuss