Mathrubhumi Logo
  km mathew

ഗുരുതുല്യനും പിതൃതുല്യനും -രമേശ് ചെന്നിത്തല

Posted on: 01 Aug 2010

കോട്ടയം:''എനിക്ക് പിതൃതുല്യനും ഗുരുതുല്യനുമാണ് കെ.എം.മാത്യു. ആ രണ്ട് തരത്തിലുമുള്ള വാത്സല്യത്തിനും ഞാന്‍ പാത്രമായിട്ടുണ്ട്, പലതവണ''. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഓര്‍ക്കുന്നു. ''മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള ബാലജനസഖ്യത്തിലൂടെയാണ് എന്റെ പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. ബാലജനസഖ്യത്തിലെ കുട്ടികളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതില്‍ മാത്തുക്കുട്ടിച്ചായന്‍ യഥാര്‍ത്ഥത്തില്‍ ആനന്ദം കണ്ടെത്തിയിരുന്നു. അവരില്‍ ആത്മവിശ്വാസം വളര്‍ത്താനും കര്‍മ്മോത്സുകരാക്കിമാറ്റാനും അത്ഭുതാവഹമായ സിദ്ധിതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.

ബാലജനസഖ്യപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിച്ചതിനു ശേഷവും ഉപദേശവും നിര്‍ദ്ദേശവുമൊക്കെക്കൊണ്ട് ഞങ്ങളെയെല്ലാം മുന്നോട്ടുനയിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു. വ്യക്തിപരമായ കാര്യങ്ങളില്‍പ്പോലും താല്‍പര്യമെടുക്കുകയും, തീരുമാനങ്ങളെടുക്കാനാകാതിരുന്ന വേളകളില്‍ ഒരു പ്രകാശംപോലെ വഴിതെളിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന് എക്കാലത്തും മാത്തുക്കട്ടിച്ചായന്‍ ശക്തിസ്രോതസ്സായിരുന്നു. നിര്‍ണായകഘട്ടങ്ങളിലെല്ലാം അദ്ദേഹം കോണ്‍ഗ്രസ്സിന് കൈത്താങ്ങായി. രമേശ് ചെന്നിത്തല പറഞ്ഞു.



ganangal
video km mathu
photogallery km mathu


മറ്റു വാര്‍ത്തകള്‍

  12 »

അനുശോചനം

എന്നും മാര്‍ഗദര്‍ശി -പി.വി. ചന്ദ്രന്‍ കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു. Read More

Discuss