നഷ്ടപ്പെട്ടത് മൂത്തസഹോദരനെ - വെള്ളാപ്പള്ളി
Posted on: 01 Aug 2010
ഒരാഴ്ച മുമ്പ് മാത്തുക്കുട്ടിയച്ചായന്‍ ഒരു കത്ത് കൊടുത്തുവിട്ടിരുന്നു. ഞാനും ഭാര്യയുംകൂടി ഉടനെ വന്നു കാണുമെന്ന് ഞാന്‍ മറുപടി അറിയിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ തിരക്കുകാരണം എനിക്ക് പോവാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തിലുള്ള ദുഃഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല. രാഷ്ട്രീയമായി അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പും വിയോജിപ്പും ഉള്ളവരുണ്ട്. പക്ഷേ, എതിരഭിപ്രായമുള്ളവരെ കേള്‍ക്കാനും അവരോട് സ്‌നേഹം പുലര്‍ത്താനും മാത്തുക്കുട്ടിയച്ചായന്‍ ശ്രമിച്ചിരുന്നു. എസ്.എന്‍.ഡി.പി. പ്രസ്ഥാനത്തോട് എന്നും നല്ല ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അധഃസ്ഥിത വര്‍ഗ്ഗത്തോട് മാനുഷ്യസ്‌നേഹിയെന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്‌നേഹം വിസ്മരിക്കാന്‍ കഴിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.