എന്‍.എസ്.എസ്സിന്റെ സുഹൃത്ത് - പണിക്കര്‍
Posted on: 01 Aug 2010
പത്രലോകത്തിനതീതമായി സ്‌നേഹബന്ധം പുലര്‍ത്താന്‍ അദ്ദേഹം കാണിച്ച കരുത്ത് നിസീമമാണ്. തര്‍ക്കങ്ങളില്‍ തലവച്ച് സ്‌നേഹബന്ധം തകര്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നതാണ് കെ.എം. മാത്യുവിന്റെ സവിശേഷത. ഇത്തരത്തിലുള്ള ബഹുമുഖ പ്രതിഭകളെ വേര്‍പിരിയുന്നതില്‍ അതിയായ ദുഃഖമുണ്ട്.
മലയാളഭാഷയ്ക്കും കേരളത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗംമൂലം ഉണ്ടായത്- നാരായണപ്പണിക്കര്‍ പറഞ്ഞു.