Mathrubhumi Logo
  km mathew

കേരളത്തിന് തീരാനഷ്ടം -എ.കെ.ആന്‍റണി

Posted on: 02 Aug 2010

തിരുവനന്തപുരം: 'മലയാള മനോരമ' ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് കേന്ദ്രമന്ത്രി എ.കെ.ആന്‍റണി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിന്റെ പൊതുസമൂഹത്തെ ബാധിക്കുന്ന എല്ലാ പ്രധാന പ്രശ്‌നങ്ങളിലും സജീവശ്രദ്ധ പതിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഭരണാധികാരികള്‍ സവിശേഷ പരിഗണന നല്‍കിയിട്ടുണ്ട്.

ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും പ്രധാനമന്ത്രിമാരായിരുന്ന കാലഘട്ടത്തില്‍ കേരളത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിലും ദേശീയ പ്രശ്‌നങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സോണിയാഗാന്ധിയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് നല്‍കിവന്ന പരിഗണന വ്യക്തിപരമായി തനിക്ക് അറിവുള്ള കാര്യമാണ്.

വിവാഹത്തിനുശേഷം തന്റെ കുടുംബകാര്യങ്ങളില്‍പോലും പ്രത്യേകം താല്പര്യം കാണിച്ചിരുന്ന ഒരു കുടുംബകാരണവരായിട്ടാണ് അദ്ദേഹത്തെ കണക്കാക്കിയിട്ടുള്ളതെന്നും എ.കെ.ആന്‍റണി പറഞ്ഞു.



ganangal
video km mathu
photogallery km mathu


മറ്റു വാര്‍ത്തകള്‍

  12 »

അനുശോചനം

എന്നും മാര്‍ഗദര്‍ശി -പി.വി. ചന്ദ്രന്‍ കോഴിക്കോട്: മലയാള മാധ്യമ പ്രവര്‍ത്തനരംഗത്തെ അതികായനായിരുന്നു കെ.എം. മാത്യുവെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവന്ന അദ്ദേഹം ഈ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശിയായിരുന്നു. Read More

Discuss