അപകടത്തില്‍പ്പെട്ട വിമാനത്തിന് സുരക്ഷാവീഴ്ചയില്ല-എയര്‍ഇന്ത്യ
Posted on: 25 May 2010
ബാംഗ്ലൂര്‍: മംഗലാപുരം വിമാനാപകട ത്തിനു കാരണം വിമാനത്തിന്റെ നിലവാര ക്കുറവാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എയര്‍ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു.
ആവശ്യമായ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കിയാണ് എയര്‍ഇന്ത്യാവിമാനം സര്‍വീസിനായി ഉപയോഗിക്കുന്നത്. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ വിമാനമായിരുന്നു ദുബായില്‍നിന്ന് മംഗലാപുരത്തേക്ക് സര്‍വീസ് നടത്തിയത്.
ദുരന്തത്തിന്റെ കാരണം അന്വേഷണം കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. അതിനിടയില്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നതു ശരിയല്ല.