Mathrubhumi Logo

മൃതദേഹംകിട്ടാന്‍ ദിവസങ്ങളെടുക്കും; സുകുമാരന്റെ വീട്ടില്‍ മൂകത

Posted on: 25 May 2010

പൊയിനാച്ചി (കാസര്‍കോട്):മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച മയിലാട്ടി കോയംകോട്ടുചാലിലെ കെ.സുകുമാരന്റെ (35) മൃതദേഹം തിരിച്ചറിയാത്തത് ബന്ധുക്കളെയും നാട്ടുകാരെയും സങ്കടക്കടലിലാക്കി. ഡി.എന്‍.എ. പരിശോധനാഫലം വരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. തിങ്കളാഴ്ച ജില്ലാകളക്ടര്‍ ആനന്ദ്‌സിങ് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെട്ടെന്നുതന്നെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് അദ്ദേഹംഅറിയിച്ചു. കാലിന് ചികിത്സയ്ക്കായാണ് സുകുമാരന്‍ നാട്ടിലേക്ക് തിരിച്ചിരുന്നത്. ബാന്‍ഡേജ് ഇട്ടിരുന്നതിനാല്‍ വലതുകാലില്‍ ഷൂധരിച്ചിരുന്നില്ല. ഈ സാമ്യമുള്ള ഒരുമൃതദേഹം മംഗലാപുരം ഗവ. വെന്‍ലോക്ക് ആസ്​പത്രിയില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും മറ്റൊരുകൂട്ടര്‍ അവകാശമുന്നയിച്ചതാണ് വിട്ടുകിട്ടാന്‍ തടസ്സമായത്. സുകുമാരന്റെ സഹോദരനും പൊയിനാച്ചി ടൗണിലെ വ്യാപാരിയുമായ കെ.സദാനന്ദയാണ് ഡി.എന്‍.എ. പരിശോധനയ്ക്ക് സാമ്പിള്‍നല്കിയത്.

സുകുമാരനെ സ്വീകരിക്കാന്‍ ശനിയാഴ്ച വെളുപ്പിന് കാറുമായി മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയിരുന്ന സദാനന്ദ മൂന്നുദിവസമായി മംഗലാപുരത്ത് മൃതദേഹംകണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അച്ഛന്‍ അപ്പണയുടെ മരണത്തെ തുടര്‍ന്ന് രണ്ടുമാസംമുമ്പ് നാട്ടിലെത്തിയിരുന്ന സുകുമാരന്‍ വീട്ടിന്റെ ഗൃഹപ്രവേശം കഴിഞ്ഞാണ് തിരിച്ചുപോയത്. അമ്മ സുശീലയും ഭാര്യ ഗീതയും സംഭവമറിഞ്ഞതുമുതല്‍ ഒരേകിടപ്പാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നാട്ടുകാരും ബന്ധുക്കളും മന്ത്രിമാരും പ്രതിപക്ഷനേതാവും മറ്റ് ജനപ്രതിനിധികളും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »

videos and photos

photo gallery 1 photo gallery 2 photo gallery 3 Survivors of air crash video Manglore Plane crash video 1 Manglore Plane crash video 2 Plane crash mangalapuram hospital visuals .......................................................................

.......................................................................

Discuss